ഇന്ത്യയിൽ സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. എംസിഎക്‌സിൽ ജൂൺ സ്വർണ്ണ ഫ്യൂച്ചറുകൾ 0.2 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 46,620 രൂപയിലെത്തി. കഴിഞ്ഞ നാല് ദിവസത്തിന് ശേഷം ഇന്നാണ് സ്വർണ വില കുറയുന്നത്. വെള്ളി നിരക്കിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. എംസിഎക്‌സിന്റെ മെയ് ഫ്യൂച്ചറുകൾ ഒരു ശതമാനം കുറഞ്ഞ് കിലോയ്ക്ക് 43,607 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ വില 10 ഗ്രാമിന് 46,785 രൂപയായി ഉയർന്നിരുന്നു.
കേരളത്തിലെ ഇന്നത്തെ വില
കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന വിലയാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 33600 രൂപയാണ് നിരക്ക്. ഗ്രാമിന് 4200 രൂപയാണ് വില. സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. മാർച്ച് മാസം ആദ്യമാണ് സ്വര്‍ണ വില പവന് 32,000 രൂപ കടന്നത്. പിന്നീട് വില കുറഞ്ഞിരുന്നെങ്കിലും ഏപ്രിൽ ആദ്യം മുതൽ വീണ്ടും വില കുത്തനെ ഉയരാൻ തുടങ്ങി.
ആഗോള വിപണി
കൊറോണ വൈറസ് മൂലം ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ആശങ്ക യുഎസ് സാമ്പത്തിക ഡാറ്റ ഉയർത്തിയതോടെ ആഗോള വിപണികളിൽ സ്വർണ്ണ വില ഉയർന്നു. സ്‌പോട്ട് സ്വർണം ഔൺസിന് നേരിയ വർധനയോടെ 1,717.20 ഡോളറിലെത്തി. കൊറോണ വൈറസ് കാരണം മാർച്ചിൽ യുഎസ് റീട്ടെയിലർമാർക്ക് റെക്കോർഡ് വിൽപ്പന തകർച്ചയുണ്ടായതായാണ് വിവരം. എന്നാൽ ഡോളർ നിരക്ക് ഉയർന്നത് സ്വർണ വില ഉയരാൻ കാരണമായി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില 0.6 ശതമാനം ഇടിഞ്ഞ് 15.38 ഡോളറിലും പ്ലാറ്റിനം 1.1 ശതമാനം ഇടിഞ്ഞ് 770.80 ഡോളറിലുമെത്തി.
സ്വർണ നിക്ഷേപം
വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം ഡെലിവറികളെ ബാധിക്കാമെന്ന ആശങ്കകൾക്കിടയിലാണ് ഫ്യൂച്ചർ സ്വർണ വില കുത്തനെ ഉയർന്നത്. സ്വർണം ഒന്നിലധികം വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു. സ്വർണത്തിനുള്ള നിക്ഷേപ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റ് ബുധനാഴ്ച 0.4 ശതമാനം ഉയർന്ന് 1,021.69 ടണ്ണായി.
വിലയെ ബാധിക്കുന്ന ഘടകങ്ങൾ
വൈറസുമായി ബന്ധപ്പെട്ട വികസനം, സാമ്പത്തിക ആഘാതം, ഉത്തേജക നടപടികൾ എന്നിവയെക്കുറിച്ചുള്ള കേന്ദ്ര ബാങ്കുകളുടെയും സർക്കാരുകളുടെയും പ്രസ്താവനകൾ യുഎസ് ഡോളറിനെ ബാധിച്ചേക്കാം. അതുപോലെ തന്നെ പൊതുവായ റിസ്ക് സെന്റിമെൻറും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയെ സമീപകാലത്തേക്ക് ബാധിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
