കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ വൻ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 28000 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഒക്ടോബറിലാണ് ഇതിലും വിലക്കുറവ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇന്നലെ ഒരാഴ്ച്ചയ്ക്ക് ശേഷം വിലയിൽ 160 രൂപ വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് വീണ്ടും വില കുറയുകയായിരുന്നു.
കഴിഞ്ഞ മാസത്തെ വില
നവംബറിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണ വില പവന് 28,800 രൂപയായിരുന്നു. നവംബർ ഒന്നിനാണ് സ്വർണ വില 28,800 രൂപ എന്ന നിലവാരത്തിൽ എത്തിയത്. നവംബർ 2,3 തിയതികളിലും ഇതേ നിരക്കിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. 28200 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഡിസംബറിലെ ഏറ്റവും ഉയർന്ന വില 28640 രൂപയാണ്.
സ്വർണ ഫ്യൂച്ചർ
ഇന്നലത്തെ 145 രൂപയുടെ ഇടിവിന് ശേഷം സ്വർണ ഫ്യൂച്ചർ വിലയിൽ രണ്ടാം ദിവസവും സ്വർണ വില കുറഞ്ഞു. സ്വർണ്ണ ഫ്യൂച്ചർ 10 ഗ്രാമിന് 37,490 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 54 രൂപ അല്ലെങ്കിൽ 0.14 ശതമാനം ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം ഇതുവരെ, എംസിഎക്‌സിൽ സ്വർണ്ണ വില 10 ഗ്രാമിന് 500 രൂപ വരെ കുറഞ്ഞു.
വെള്ളി വില
വെള്ളി മാർച്ച് ഫ്യൂച്ചേഴ്സിന് 10 ഗ്രാമിന് 43,895 രൂപയ്ക്കാണ് വിൽക്കുന്നത്. ഇന്ന് 31 രൂപ കുറഞ്ഞു. ഡിസംബറിൽ, വെള്ളി വില 1,100 രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഇന്ന് 0.1 ശതമാനം ഇടിഞ്ഞ് 1,468.20 ഡോളറിലെത്തി. യുഎസ്-ചൈന വ്യാപാര ഇടപാടിനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ കാത്തിരിക്കുകയാണ് ഇപ്പോൾ വ്യാപാരികൾ.
റെക്കോർഡ് വില
ഇറക്കുമതി നികുതി വർദ്ധിപ്പിച്ചതിനുശേഷം യുഎസ്-ചൈന വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയിൽ സെപ്റ്റംബർ ആദ്യം സ്വർണ്ണ വില 10 ഗ്രാമിന് 39,885 രൂപയിലെത്തിയിരുന്നു. അതിനുശേഷം സ്വർണ്ണ വില കുറഞ്ഞെങ്കിലും ഈ വർഷം 20 ശതമാനം വരെ വില ഉയർന്നിരുന്നു.
സ്വർണ കടത്ത്
ഇന്ത്യയിൽ സ്വർണക്കടത്ത് ഈ വർഷം 30 ശതമാനം മുതൽ 40 ശതമാനം വരെ ഉയർന്ന് 140 ടണ്ണായെന്നും അടുത്ത വർഷം സ്വർണ കടത്ത് കൂടുതൽ ഉയരുമെന്നും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ആഭ്യന്തര കൗൺസിൽ ചെയർമാൻ എൻ. അനന്ത പത്മനാഭൻ പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications