രാജ്യത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. തുടർച്ചയായ ആറാം ദിവസമാണ് സ്വർണ വില കുറയുന്നത്. എംസിഎക്‌സിന്റെ സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 0.05 ശതമാനം കുറഞ്ഞ് 37,551 രൂപയിലെത്തി. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ സ്വർണ വില ഗ്രാമിന് 800 രൂപയാണ് കുറഞ്ഞിരിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ 10 ഗ്രാമിന് 2,450 രൂപ കുറഞ്ഞു. സെപ്റ്റംബറിൽ സ്വർണ വില റെക്കോർഡ് വിലയായ 10 ഗ്രാമിന് 40,000 രൂപ വരെ എത്തിയിരുന്നു.
വെള്ളി വില
വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. എംസിഎക്‌സിൽ സിൽവർ ഫ്യൂച്ചറുകൾ 0.09 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 43,469 രൂപയിലെത്തി. ഇന്നലെ എംസിഎക്‌സിൽ വെള്ളി നിരക്ക് 0.09 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 43,465 രൂപയിലെത്തിയിരുന്നു.
കേരളത്തിലെ വില
പവന് 28,040 രൂപയിലും ഗ്രാമിന് 3,505 രൂപയിലുമാണ് കേരളത്തിൽ ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെയും ഇതേ വിലയ്ക്ക് തന്നെയാണ് വ്യാപാരം നടന്നിരുന്നത്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറിലെ ഏറ്റവും ഉയർന്ന വില 28640 രൂപയാണ്. ഡിസംബർ നാലിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 1,463.59 ഡോളറാണ്. യുഎസ് ഫെഡറൽ നിരക്ക് പ്രഖ്യാപനത്തിന് മുന്നോടിയായാണ് വിലകൾ കുറഞ്ഞത്. വെള്ളി ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 16.63 ഡോളറിലെത്തി. ഡോളറിനെതിരെ ഇന്ത്യൻ രൂപ ഉയർന്നതിനെ തുടർന്ന് ഇന്ത്യയിലെ സ്വർണ്ണ വില കുറഞ്ഞു.
വില വർദ്ധനവ്
ആഗോള വിപണിയിൽ ഈ വർഷം ഇതുവരെ സ്വർണത്തിന്റെ വില 14% ആണ് ഉയർന്നിരിക്കുന്നത്. ഇന്ത്യയിൽ ഈ വർഷം സ്വർണ വിലകൾ 19% ഉയർന്നു. ആഗോള ശരാശരിയേക്കാൾ കൂടുതലാണിത്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ സ്വർണ വിലയിൽ തുടർച്ചയായ ഇടിവുണ്ടായിട്ടും സ്വർണ്ണത്തിന് ആവശ്യക്കാരില്ലെന്ന് റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
