ഇന്ത്യയിലെ സ്വർണ്ണ നിരക്കിൽ ഇന്ന് നേരിയ ഇടിവ്. വെള്ളിക്ക് നേട്ടം. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.04 ശതമാനം ഇടിഞ്ഞ് 50,677 രൂപയിലെത്തി. നാല് ദിവസത്തിനുള്ളിൽ ഇത് മൂന്നാമത്തെ ഇടിവാണ്. വെള്ളി ഒരു ശതമാനം ഉയർന്ന് കിലോയ്ക്ക് 61,510 രൂപയിലെത്തി. സ്‌പോട്ട് സ്വർണ വില 0.2 ശതമാനം ഉയർന്ന് 1,882.00 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 1.2 ശതമാനം ഉയർന്ന് 23.92 ഡോളറും പല്ലേഡിയം 1.7 ശതമാനം ഉയർന്ന് 2,250.19 ഡോളറും പ്ലാറ്റിനം 0.4 ശതമാനം ഇടിഞ്ഞ് 845.26 ഡോളറിലുമെത്തി.
ഗോൾഡ് ഇടിഎഫ്
ശക്തമായ യുഎസ് ഡോളർ സ്വർണ്ണത്തിന്മേൽ സമ്മർദ്ദം ചെലുത്തി. ഡോളർ സൂചിക 0.09% ഉയർന്നു. ഇത് മറ്റ് കറൻസി ഉടമകളോടുള്ള സ്വർണത്തിന്റെ ആകർഷണം കുറയ്ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഓഹരികൾ 0.1 ശതമാനം ഇടിഞ്ഞ് 1,257.67 ടണ്ണായി. കോമെക്സ് സ്വർണ്ണത്തിൽ 131,609 ആയി കുറച്ചതായി യുഎസ് കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷൻ (സിഎഫ്ടിസി) അറിയിച്ചു.
കേരളത്തിലെ സ്വർണ വില
കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 37680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ വില. ഒക്ടോബറിലെ ഏറ്റവും ഉയർന്ന സ്വർണ വില പവന് 37880 രൂപയാണ്. ഒക്ടോബർ 27നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഒക്ടോബര്‍ അഞ്ചിലെ 37,120 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില.
സ്വർണ്ണാഭരണങ്ങൾ ആർക്കും വേണ്ട
മൂന്നാം പാദത്തിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം 29% കുറഞ്ഞു. ജ്വല്ലറി ഡിമാൻഡ് നോക്കുമ്പോൾ, കൊവിഡ്-19 ഫിസിക്കൽ മാർക്കറ്റിനെ ബാധിച്ചുവെന്ന് വ്യക്തമാണ്. ജ്വല്ലറി ഡിമാൻഡ് തുടർച്ചയായ മൂന്നാം പാദത്തിൽ 333 ടൺ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29 ശതമാനം ഇടിവ്. സ്വർണ്ണ വില പുതിയ റെക്കോർഡ് ഉയരത്തിലെത്തിയ ഈ സമയത്ത് മഹാമാരിയുടെ തുടർച്ചയായ ആഘാതം സ്വർണ്ണാഭരണങ്ങളുടെ ആവശ്യകതയെ പ്രതികൂലമായി ബാധിച്ചിച്ചുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
