ഇന്ത്യയിൽ സ്വർണ്ണം, വെള്ളി വിലകൾ ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു. എംസിഎക്‌സിൽ ഡിസംബറിലെ സ്വർണ്ണ ഫ്യൂച്ചറുകൾ 0.15 ശതമാനം കുറഞ്ഞ് 10 ഗ്രാമിന് 49,971 രൂപയിലെത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് എംസിഎക്സിൽ ഇടിവ് തുടരുന്നത്. എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 0.23 ശതമാനം കുറഞ്ഞ് 60,280 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണം 10 ഗ്രാമിന് 500 രൂപ കുറഞ്ഞപ്പോൾ വെള്ളി വില 0.4 ശതമാനം ഇടിഞ്ഞിരുന്നു.
ആഗോള വിപണി
ആഗോള വിപണികളിൽ, യുഎസിന്റെ ഉത്തേജന പാക്കേജ് സംബന്ധിച്ച പുതു പ്രതീക്ഷകളിൽ ഇന്ന് സ്വർണ്ണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ സെഷനിൽ 1.1 ശതമാനം ഉയർന്നതിന് ശേഷം സ്‌പോട്ട് ഗോൾഡിന് ഔൺസിന് 1,886.69 ഡോളർ ആണ് ഇന്നത്തെ നിരക്ക്. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 23.83 ഡോളറിലെത്തി. പ്ലാറ്റിനം വില 0.1 ശതമാനം ഉയർന്ന് 865.21 ഡോളറായി. പല്ലേഡിയം വില ഇന്ന് 2,352.18 ഡോളറാണ്. യുഎസ് ഉത്തേജക പാക്കേജിലെ വർദ്ധിച്ചുവരുന്ന ആശയക്കുഴപ്പത്തെത്തുടർന്ന് സ്വർണ വിലയിൽ ചാഞ്ചാട്ടം ഉണ്ടായിരുന്നു.
വില വർദ്ധനവ്
പണപ്പെരുപ്പത്തിന് എതിരായ ഒരു വേലിയായാണ് വ്യാപകമായി സ്വർണത്തെ കണക്കാക്കുന്നത്. 2020 ന്റെ ആദ്യ എട്ട് മാസങ്ങളിൽ സ്വർണ വില 30% ഉയർന്നു. സെപ്റ്റംബറിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 59 ശതമാനം ഇടിഞ്ഞ് നാലുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സ്വർണ്ണത്തിന്റെ ആവശ്യകതയുടെ ഭൂരിഭാഗവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് പതിവ്.
കേരളത്തിലെ സ്വർണ വില
കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. പവന് 37200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4650 രൂപയാണ് ഇന്നത്തെ സ്വർണ വില. 37480 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ദീപാവലിയോട് അനുബന്ധിച്ച് സ്വർണ വിലയിൽ കാര്യമായ വർദ്ധനവോ വിലയിടിവോ ഉണ്ടായേക്കില്ലെന്നും വ്യാപാരികൾ അഭിപ്രായപ്പെട്ടു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
