കേരളത്തിൽ സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 36640 രൂപയിലെത്തി. ഒരു ഗ്രാമിന് 4580 രൂപയാണ് ഇന്നത്തെ വില. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വർണ വില ഡിസംബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 35920 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഡിസംബർ എട്ടിന് രേഖപ്പെടുത്തിയ 37280 രൂപയാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണികളിൽ ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്‌സിൽ ഫെബ്രുവരിയിലെ സ്വർണ്ണ ഫ്യൂച്ചറുകൾ 0.4 ശതമാനം ഇടിഞ്ഞ് 49,125 രൂപയിലെത്തി. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ 0.4 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 63,472 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 0.4 ശതമാനവും വെള്ളി 0.1 ശതമാനവും ഉയർന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ, ഇന്ന് മുതൽ കൊവിഡ് -19 വാക്സിനേഷൻ പദ്ധതി ആരംഭിക്കാൻ യുഎസ് തയ്യാറെടുക്കുമ്പോഴാണ് സ്വർണ്ണ വില ഇന്ന് കുറഞ്ഞത്. സ്‌പോട്ട് സ്വർണ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 1,834.94 ഡോളറിലെത്തി. പണപ്പെരുപ്പത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കും എതിരായ ഒരു വേലിയായിട്ടാണ് സ്വർണ്ണത്തെ നിക്ഷേപകർ കാണുന്നത്.
മറ്റ് ലോഹങ്ങൾ
വെള്ളി വില ഒരു ഔൺസിന് 23.90 ഡോളറിലും പ്ലാറ്റിനം വില 0.6 ശതമാനം ഉയർന്ന് 1,015.03 ഡോളറിലും എത്തി. പല്ലേഡിയം 0.4 ശതമാനം ഉയർന്ന് 2,327.57 ഡോളറായി ഉയർന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടിലോ സ്വർണ്ണ ഇടിഎഫിലോ ഉള്ള ഓഹരികൾ 0.32 ശതമാനം ഇടിഞ്ഞ് 1,175.99 ടണ്ണായി. വ്യാഴാഴ്ച ഇത് 1,179.78 ടൺ ആയിരുന്നു.
വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ഫെഡറൽ റിസർവിന്റെ ഈ വർഷത്തെ അവസാന മീറ്റിംഗാണ് സ്വർണ്ണ വ്യാപാരികൾ ഇപ്പോൾ ഉറ്റു നോക്കുന്നത്. നയരൂപീകരണ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ (എഫ്ഒഎംസി) 2020ലെ അവസാന യോഗം ചൊവ്വാഴ്ച തുറക്കും. വാക്‌സിൻ ശുഭാപ്തിവിശ്വാസത്തിനും യുഎസ് ഉത്തേജക നടപടികൾക്കുമിടയിൽ സ്വർണ്ണത്തിന് ഇടിവുണ്ടാകാൻ സാധ്യതയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
