സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 28200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3525 രൂപയാണ് വില. കഴിഞ്ഞ മൂന്ന് ദിവസമായി വിലയിൽ മാറ്റമില്ലാതിരുന്ന വിപണിയിൽ ഇന്ന് വില കുത്തനെ കുറയുകയായിരുന്നു. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. നവംബർ 12നും ഇതേ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു. പിന്നീട് വില ഉയരുകയും ചെയ്തിരുന്നു.
എംസിഎക്സിലെ വില
ആഗോള നിരക്കും രൂപയു വിനിമയ നിരക്ക് ഉയർന്നതും എംസിഎക്സിൽ ഡിസംബർ സ്വർണ്ണ ഫ്യൂച്ചറുകളുടെ വിലയിൽ 0.20 ശതമാനം ഇടിവ് രേഖപ്പെടുത്തി. 10 ഗ്രാമിന് 37,650 രൂപയാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായ ആറാം ദിവസമാണ് എംസിഎക്സിൽ വില കുറയുന്നത്. എംസിഎക്സിൽ വെള്ളി വില 0.45 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 44,036 രൂപയിലെത്തി.
ആഗോള വിപണി
സ്പോട്ട് സ്വർണ്ണ വില 0.1 ശതമാനം ഇടിഞ്ഞ് 1,454.19 ഡോളറിലെത്തി. ആഗോള വിപണിയിൽ വെള്ളി വില ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഔൺസിന് 0.3 ശതമാനം ഇടിഞ്ഞ് 16.85 ഡോളർ ആണ് വെള്ളി വില. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സ്വർണ്ണത്തെ ഒരു സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കുന്നത്. ആഗോള വിപണികളിൽ ഈ വർഷം ഇതുവരെ സ്വർണ വില 13% ഉയർന്നു. യുഎസ്-ചൈന വ്യാപാര യുദ്ധം ആഗോള സാമ്പത്തിക വളർച്ചയെ ബാധിക്കുമോ എന്ന ആശങ്കയാണ് ഇതിന് കാരണം.
ഇന്ത്യയിലെ വില വർദ്ധനവ്
ഇറക്കുമതി തീരുവ വർദ്ധനവും യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ചയും കാരണം ഇന്ത്യയിൽ സ്വർണ വില ഈ വർഷം ഇതുവരെ 19% ഉയർന്നിരുന്നു. നവംബർ മാസത്തിലെ കേരളത്തിലെ ഏറ്റവും ഉയർന്ന വില പവന് 28800 രൂപയാണ്. നവംബർ 1, 2, 3 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
