സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്. ഇന്നലെ കുത്തനെ കുറഞ്ഞ സ്വർണ വില ഇന്ന് വീണ്ടും കുതിച്ചുയരുകയായിരുന്നു. പവന് 120 രൂപ കൂടി 720 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3715 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരാഴ്ച്ചയ്ക്ക് ശേഷം ഇന്നലെ സ്വർണ വില പവന് 280 രൂപ കുറഞ്ഞിരുന്നു.
എംസിഎക്‌സ് വില
എംസിഎക്‌സിൽ ഇന്ന് സ്വർണ വില നേരിയ വർദ്ധനവ് രേഖപ്പെടുത്തി. സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 39,930 രൂപയായി ഉയർന്നു. എന്നാൽ വെള്ളി വില ഇന്നും കുറയുകയാണ് ചെയ്തത്. സിൽവർ ഫ്യൂച്ചറുകൾ 0.3 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 46,102 രൂപയിലെത്തി. യുഎസ്-ഇറാൻ സംഘർഷങ്ങൾക്കിടയിൽ ഈ മാസം ആദ്യം ഇന്ത്യയിൽ സ്വർണ വില 10 ഗ്രാമിന് 41,300 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ, ചൈന കൊറോണ വൈറസ് പടരുന്നതിനെ തുടർന്ന് സ്വർണ്ണത്തിന്റെ സുരക്ഷിതമായ നിക്ഷേപത്തെ പിന്തുണച്ചതിനാൽ സ്വർണ്ണ വിലയിൽ കാര്യമായ മാറ്റമില്ല. സ്‌പോട്ട് സ്വർണ്ണ നിരക്ക് ഔൺസിന് 1,558.93 ഡോളറാണ്. വെള്ളിയുടെ വിലയും ഔൺസിന് 17.82 ഡോളറായി തുടർന്നു. ഇതിനകം 17 പേർ മരിക്കുകയും നൂറുകണക്കിന് ആളുകളെ ബാധിക്കുകയും ചെയ്ത പുതിയ വൈറസാണ് ചൈനയിൽ പടർന്നു കൊണ്ടിരിക്കുന്നത്. കൊറോണ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ മാസമാണ്.
ബജറ്റ് പ്രതീക്ഷ
ഇന്ത്യയിൽ ഫെബ്രുവരി 1 ന് സർക്കാർ കേന്ദ്ര ബജറ്റ് അവതരിപ്പിക്കിനിരിക്കെ സ്വർണ ഇറക്കുമതി തീരുവ കുറയ്ക്കാൻ വാണിജ്യ വകുപ്പ് ആവശ്യപ്പെട്ടതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയിരുന്നു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. എന്നാൽ, സ്വർണത്തിന്റെ ഇറക്കുമതി തീരുവ സർക്കാർ കുറയ്ക്കുമെന്ന പ്രതീക്ഷ സാമ്പത്തിക വിദഗ്ധർക്കില്ല. ഇറക്കുമതി തീരുവ വരുമാനത്തെ ബാധിക്കുമെന്നതിനാലാണ് തീരുവ കുറയ്ക്കുമെന്ന പ്രതീക്ഷയില്ലാത്തത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
