ഒരേസമയം ആശങ്കയും ആശ്വാസവുമാവുകയാണ് രാജ്യത്തെ സ്വർണവില. മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് രാവിലെ തിരിച്ചുകയറിയ സ്വർണവില ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞു. പവന് 280 രൂപ കൂടി 92,000 രൂപയിലായിരുന്നു രാവിലെ സ്വർണവ്യാപാരം. എന്നാൽ വൈകുന്നേരം ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞ് 91,200 രൂപയായി. ഗ്രാമിന് 100 കുറഞ്ഞ് 11,400 രൂപയിലെത്തി. ആഗോള സ്വർണവിപണിയിലെ ഇടിവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 9,320 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് 7,310 രൂപയാണ്.
രണ്ടാഴ്ചത്തെ കുറഞ്ഞ നിരക്ക്
ഉച്ചയ്ക്ക് രാവിലെ കൂടിയതിനേക്കാൾ കുറഞ്ഞതോടെ ആഭരണപ്രേമികളും ഹാപ്പിയാണ്. രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ സ്വർണവ്യാപാരം നടക്കുന്നത്. ഒക്ടോബർ 11-ആം തീയ്യതിയാണ് പവന്‍റെ വില 91,000 രൂപ കടക്കുന്നത്. 14-ആം തീയ്യതി 94,000 രൂപയും കടന്ന് കുതിച്ച സ്വർണവില എന്നാൽ അന്ന് ഉച്ചയ്ക്ക് 93,160 രൂപയിലേക്ക് വീണു. പിന്നീടുള്ള ദിവസങ്ങളിലും താഴ്ന്നും ഉയർന്നും പോയ സ്വർണവില എന്നാൽ 17-ആം തീയ്യതി 97,360 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി.
അതോടെ സ്വർണവില അധികം വൈകാതെ ഒരുലക്ഷം കടക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അതുണ്ടായില്ല. കൂടുതൽ മുകളിലേക്ക് ഉയരാതെ സ്വർണവില താഴേക്ക് വീണു. റെക്കോർഡ് ഉയരത്തിൽ നിന്നും 6,160 രൂപയാണ് ഒരുപവന് ഇതുവരെ കുറഞ്ഞത്.

വീണ്ടും കുറയുമോ..?
ലാഭവിഹിതം വാങ്ങല്‍, ഡോളര്‍ ശക്തി പ്രാപിക്കല്‍, യുഎസ്-ചൈന വ്യാപാര കരാറില്‍ ആത്മവിശ്വാസം വര്‍ധിക്കല്‍ എന്നിവയാണ് നിലവിൽ സ്വർണവിലയെ താഴേക്ക് വീഴ്ത്തുന്നത്. സ്വര്‍ണത്തെ പിന്തുണയ്ക്കുന്ന ഇടിഎഫുകള്‍ക്ക് അഞ്ച് മാസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ പിന്‍വലിക്കല്‍ അനുഭവപ്പെട്ടു, ഇത് സ്ഥാപന നിക്ഷേപകര്‍ അവരുടെ സ്ഥാനങ്ങള്‍ കുറയ്ക്കുന്നതിന്റെ സൂചനയാണ്.
"യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടലിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും അടുത്തയാഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയും പ്രധാന സംഭവങ്ങളാണ്. വിജയകരമായ ഒരു വ്യാപാര കരാർ സ്വർണ്ണ വിലയിൽ കൂടുതൽ ഇടിവ് സമ്മർദ്ദം ചെലുത്തും, അതേസമയം യുഎസ്-റഷ്യ സംഘർഷങ്ങളോ ഉപരോധങ്ങളോ വർദ്ധിക്കുന്നത് താഴ്ന്ന തലങ്ങളിൽ പിന്തുണ നൽകിയേക്കാം," - ആസ്പെക്റ്റ് ബുള്ളിയൻ & റിഫൈനറി സിഇഒ ദർശൻ ദേശായി പറയുന്നു.
"വെള്ളിയാഴ്ച സ്വർണ്ണ വില ഔൺസിന് ഏകദേശം 4,120 യുഎസ് ഡോളറായി കുറഞ്ഞു. ഒമ്പത് ആഴ്ചത്തെ വിജയക്കുതിപ്പ് അവസാനിപ്പിക്കാനുള്ള പാതയിലാണ് സ്വർണം. സമീപകാല സെഷനുകളിൽ ആവർത്തിച്ച് റെക്കോർഡ് ഉയരങ്ങളിലെത്തിയതിന് ശേഷമുള്ള കനത്ത വിൽപ്പന സമ്മർദ്ദമാണ് ഇപ്പോഴുള്ളത്,"- റിലയൻസ് സെക്യൂരിറ്റീസിലെ സീനിയർ റിസർച്ച് അനലിസ്റ്റ് ജിഗർ ത്രിവേദി പിടിഐയോട് പറഞ്ഞു.
എന്തായാലും വരും ദിവസങ്ങളിലും സ്വർണവില താഴേക്ക് വീഴാൻ സാധ്യതയുണ്ടെന്നാണ് പൊതുവിൽ വിലയിരുത്തൽ. പക്ഷെ ദീർഘകാലാടിസ്ഥാനത്തിൽ സ്വർണവില വർദ്ധിക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ സ്വർണവില കുറയുമ്പോൾ വാങ്ങുകയും ഉയരുമ്പോൾ വിൽക്കുകയും ചെയ്യുന്നതിലൂടെ നിക്ഷേപകർക്ക് മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications