ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. സ്വർണം എന്നത് കേവലം ആഭരണം എന്നതിന് അപ്പുറം സംസ്കാരത്തിന്‍റെ, പാരമ്പര്യത്തിന്‍റെ പ്രതീകമായാണ് ഇന്ത്യക്കാർ കാണുന്നത്. അതോടൊപ്പം മികച്ച നിക്ഷേപം എന്ന നിലയിലും ആളുകൾ സ്വർണം വാങ്ങുന്നു. അതുകൊണ്ടുതന്നെ സ്വർണവിലയിലെ കുതിപ്പ് എല്ലാവരേയും ആശങ്കപ്പെടുത്തുന്നുണ്ട്. ഈ മാസം ഇതുവരെ 4600 രൂപയാണ് ഒരുപവൻ സ്വർണത്തിന് കൂടിയത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ 10,080 രൂപ ഒരുപവൻ സ്വർണത്തിന് വർദ്ധിച്ചു. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയർന്നാൽ സ്വർണം എന്നത് സാധാരണക്കാർക്ക് വെറും സ്വപ്നമായി അവശേഷിക്കും എന്ന കാര്യം ഉറപ്പാണ്.
ഏറ്റവും കൂടുതൽ ഇറക്കുമതി
ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന വസ്തു എന്താണെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ..? അത് ക്രൂഡ് ഓയിലാണ്. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ പ്രതിഷേധിച്ച് അമേരിക്ക ഏർപ്പെടുത്തിയ അധിക താരിഫ് വാർത്തകൾ നമ്മൾ എല്ലാവരും വായിച്ചതും ആകുലപ്പെട്ടതുമാണ്. ക്രൂഡ് ഓയിൽ കഴിഞ്ഞാൽ പിന്നെ സ്വർണമാണ്. ഇന്ത്യക്കാർ ഉപയോഗിക്കുന്ന സ്വർണത്തിന്‍റെ 99 ശതമാനവും ഇറക്കുമതി ചെയ്യന്നതാണ്. 2025-ന്‍റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി 204.1 ടണ്ണാണ്.
സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ സ്വർണഉപഭോഗത്തിൽ കുറവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിലയിലെ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടം ചില്ലറ വ്യാപാരികളെ ആഭരണങ്ങൾ വാങ്ങുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള സ്വർണ്ണ മൊത്തവ്യാപാരിയായ അശോക് ജെയിൻ പറഞ്ഞു. ജൂണിൽ സ്വർണ്ണ ഇറക്കുമതി 1.84 ബില്യൺ ഡോളറായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 2.48 ബില്യൺ ഡോളറായിരുന്നു.

ആഭ്യന്തര ഉൽപ്പാദനം കുറവ്
സ്വർണത്തിന് ഏറെ ഡിമാന്‍റുള്ള ഇന്ത്യയിൽ ആഭ്യന്തര ഉത്പാദനം വളരെ കുറവായത് കൊണ്ടാണ് കൂടുതലായി ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നത്. ഇന്ത്യയുടെ പ്രധാന സ്വർണ ഖനന കേന്ദ്രങ്ങൾ കർണാടകയിലെ ഹുട്ടി ഗോൾഡ് മൈൻ, ആന്ധ്രാപ്രദേശിലെ ജോന്നഗിരി, രാജസ്ഥാൻ, ബിഹാർ, ഝാർഖണ്ഡ് എന്നിവയാണ്. 2023-2024 സാമ്പത്തിക വർഷത്തിൽ 1,552 കിലോഗ്രാം സ്വർണമാണ് ഇന്ത്യ ഖനനം ചെയ്ത് ഉൽപ്പാദിപ്പിച്ചത്. 2023-ൽ ഇന്ത്യയുടെ സ്വർണ്ണ ഉൽപ്പാദനം 15.1 ടൺ ആയിരുന്നു. അതേസമയം സ്വർണ്ണത്തിന്‍റെ ആവശ്യം 747 ടൺ ആയിരുന്നു. ഈ കണക്കുകളിൽ നിന്ന് തന്നെ ഇന്ത്യയിലെ സ്വർണ ഉൽപ്പാദനം എത്രത്തോളം കുറവാണെന്ന് നമുക്ക് മനസിലാക്കാം.
ഉൽപ്പാദനം വർദ്ധിപ്പിക്കണം
രാജ്യത്ത് സ്വർണവില കുറയണമെങ്കിൽ ഉൽപ്പാദനം വർദ്ധിപ്പിക്കുക മാത്രമാണ് വഴി. പ്രവർത്തനരഹിതമായ സ്വർണ ഖനികൾ പുനരുജ്ജീവിപ്പിക്കുന്നത്, ഇന്ത്യയുടെ ധാതു സ്വയംപര്യാപ്തതയിലേക്കുള്ള യാത്ര വേഗത്തിലാക്കാനും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇറക്കുമതി കുറയ്ക്കാനും സഹായിക്കുമെന്ന് വേദാന്ത ചെയർമാനും വ്യവസായിയുമായ അനിൽ അഗർവാൾ പറയുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇപ്പോൾ സ്വർണവ്യാപാരം നടക്കുന്നത്. വരും വർഷങ്ങളിൽ സ്വർണവില കൂടുതൽ ഉയരങ്ങൾ താണ്ടും. അതുകൊണ്ടുതന്നെ സ്വർണത്തിനായുള്ള ആശ്രയത്വം ദീർഘകാല സാമ്പത്തിക അപകടമുണ്ടാക്കുമെന്ന് അഗർവാൾ മുന്നറിയിപ്പ് നൽകി.
നമ്മൾ ആഭ്യന്തരമായി സ്വർണം ഉത്പാദിപ്പിക്കണം. ഇത് നമ്മുടെ ശക്തമായ സാമ്പത്തിക താൽപ്പര്യമാണ്. പുതിയ ഖനികൾ ഉത്പാദനം ആരംഭിക്കാൻ വർഷങ്ങളെടുക്കുമെങ്കിലും, സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പുനരാരംഭിക്കാൻ കഴിയുന്ന പ്രവർത്തനരഹിതമായ ഖനികൾ നമ്മുടെ രാജ്യത്തുണ്ടെന്നും അനിൽ അഗർവാൾ കൂട്ടിച്ചേർത്തു.
ഒരുപക്ഷെ കൂടുതൽ ഖനികൾ പ്രവർത്തനം തുടങ്ങിയാൽ ഇന്ത്യയ്ക്ക് കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കാൻ സാധിക്കും. അതുവഴി ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്‍റെ അളവ് കുറയ്ക്കാനും സാധിക്കും. അങ്ങനെ സംഭവിച്ചാൽ കത്തിക്കയറുന്ന സ്വർണവിലയിൽ നിന്നും ഭാവിയിലെങ്കിലും ഒരുപരിധിവരെ രക്ഷപ്പെടാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍



Click it and Unblock the Notifications