ഇന്ത്യയിൽ ഇന്നും സ്വർണ വില താഴേക്ക് ഇടിയുന്നു. കാത്തിരുന്നതു പോലെ യുഎസ് ഫെഡ് അടിസ്ഥാന പലിശനിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്. പക്ഷേ, പലിശ നിരക്ക് കുറഞ്ഞിട്ടും സ്വർണ വില കുറഞ്ഞിട്ടില്ല എന്നത് അപ്രതീക്ഷിതമായിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. ഇത് ഇന്ത്യൻ വിപണിയിലും ഒരുപോലെ പ്രതിഫലിക്കുന്നുണ്ട്.
സത്യത്തിൽ അമേരിക്ക പലിശ നിരക്ക് വെട്ടിക്കുറച്ചപ്പോൾ രാജ്യാന്തര സ്വർണ വില ഔണ്‍സിന് ചരിത്രത്തിലാദ്യമായി 3,700 ഡോളർ റെക്കോർഡ് കടന്നിരുന്നു. ഈ വില നിലനിന്നിരുന്നെങ്കിൽ ഇന്ത്യയിലും സ്വർണ വില പുത്തൻ റെക്കോർഡ് സൃഷ്ടിച്ചേനെ. പക്ഷേ രാജ്യാന്തര സ്വർണ വില കത്തിക്കയറിയതോടെ സ്വർണ നിക്ഷേപത്തിൽ നിന്നും വ്യാപകമായി ലാഭമെടുത്ത് നടന്നു. ഇതോടെയാണ് സ്വർണ വില ഇന്ന് ഇടിഞ്ഞത്.
ഇതിനു പുറമേ ഡോളർ മൂല്യം കുതിച്ചതും സ്വർണത്തിന് ക്ഷീണമായി. ഇന്ന് രാജ്യാന്തര സ്വർണ വില ഔൺസിന് 3,647.76 ഡോളറിലാണുള്ളത്. ഇന്ത്യയിൽ ഇന്ന് സ്വർണ വില ഇടിഞ്ഞതിനാൽ സ്വർണം വാങ്ങുന്നവർക്ക് ആവേശമായി. എങ്കിലും വരും ദിവസങ്ങളിൽ ശക്തമായ വിലക്കയറ്റം പ്രതീക്ഷിക്കേണ്ടി വരും.

ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 54 രൂപ കുറഞ്ഞ് 11,117 രൂപയിലെത്തി. ഒരു പവൻ്റെ വില 432 രൂപ കുറഞ്ഞ് 88,936 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 540 രൂപ കുറഞ്ഞ് 1,11,170 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 5,400 രൂപ കുറഞ്ഞ് 11,11,700 രൂപയായി.
22 കാരറ്റ് സ്വർണം ഒരു ഗ്രാമിൻ്റെ വില 50 രൂപ കുറഞ്ഞ് 10,190 രൂപയായി. ഒരു പവൻ്റെ വില 400 രൂപ കുറഞ്ഞ് 81,520 രൂപയായി. 10 ഗ്രാമിൻ്റെ വില 500 രൂപ കുറഞ്ഞ് 1,01,900 രൂപയായി. 100 ഗ്രാമിന്റെ വില 5,000 രൂപ കുറഞ്ഞ് 10,19,000 രൂപയായി.
18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് വില 40 രൂപ കുറഞ്ഞ് 8338 രൂപയായി. ഒരു പവന് 320 രൂപ കുറഞ്ഞ് 66,704 രൂപയായി. 10 ഗ്രാമിന് 400 രൂപ കുറഞ്ഞ് 83,380 രൂപയും, 100 ഗ്രാമിന് 4,000 രൂപ കുറഞ്ഞ് 8,33,800 രൂപയുമായി കുറഞ്ഞിട്ടുണ്ട്.
ഇന്നത്തെ വെള്ളി വില
സ്വർണ വില പോലെ വെള്ളി വിലയിലും ഇന്ന് ഇടിവുണ്ട്. ഇന്ത്യയിലെ വെള്ളി വില ഇന്ന് ഗ്രാമിന് 131 രൂപയും, കിലോഗ്രാമിന് 1,31,000 രൂപയുമാണ്. ഇന്നലെ ഇത് 132 രൂപയും 1,32,000 രൂപയുമായിരുന്നു.
എംസിക്സ് സ്വർണം
സാങ്കേതികമായി നോക്കുമ്പോൾ, എംസിക്സ് സ്വർണം അതിന്റെ എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സ്വർണ വിലയിൽ ഏകദേശം 12% വർദ്ധനവുണ്ടായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അല്പം വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടുവെങ്കിലും സ്വർണം ദുർബലമായിട്ടില്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications