ഇന്ത്യയിലെ സ്വർണ വില സർവ്വകാല റെക്കോർഡിലേക്ക് എത്തിയിരിക്കുന്നു. 22 കാരറ്റ് സ്വർണ വില പവന് 80,000 രൂപയാണ് ഇന്ന് ആദ്യമായി ഭേദിച്ചിരിക്കുന്നത്. ഇത് സത്യത്തിൽ ആഗോളതലത്തിലെ മാറ്റങ്ങൾക്ക് അനുസൃതമായിട്ടാണ് ഈ മാറ്റം സംഭവിച്ചിരിക്കുന്നത്. സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് ഉയർന്നതും, ഡോളർ, ബോണ്ട് എന്നിവയുടെ മൂല്യം ഇടിഞ്ഞതുമെല്ലാം ഇന്ത്യയിലും സ്വർണ വിലക്ക് കരുത്തായി.
ഡോളറിലാണ് സ്വർണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇതിന് അനുസരിച്ചാണ് ഇന്ത്യയിലെ വിപണിയിലും സ്വർണ വിലയിൽ ചലനങ്ങൾ സംഭവിക്കുന്നത്. യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്വ് അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന സൂചനകളും സ്വർണ വിലയിൽ കുതിപ്പ് സൃഷ്ടിക്കുന്നു.
ഇന്ത്യൻ വിപണിയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പക്ഷേ നിലവിലെ സാഹചര്യത്തിൽ വാങ്ങുന്നവരുടെ എണ്ണം കുറയുകയോ അല്ലെങ്കിൽ ആളുകൾ പരിശുദ്ധി കുറഞ്ഞ ആഭരണങ്ങളിലേക്ക് വഴിതിരിയുകയോ ചെയ്തേക്കാം.

ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
ഇന്ന് ഇന്ത്യയിൽ സ്വർണ വില പുത്തൻ റെക്കോർഡിലേക്ക് കുതിക്കുന്നത്. ഇത് 22 കാരറ്റ്, 24 കാരറ്റ്, 18 കാരറ്റ് തുടങ്ങിയ വിവിധ പരിശുദ്ധിയുള്ള സ്വർണ വിലയിൽ മാറ്റം സൃഷ്ടിക്കുന്നുണ്ട്. ഓരോ സ്വർണത്തിൻ്റെയും ഇന്നത്തെ വില അറിയാം.
24 കാരറ്റ് സ്വർണം ഗ്രാമിന് 136 രൂപ ഉയർന്ന് 11,029 രൂപയിലെത്തി. ഒരു പവൻ്റെ വില 1,088 രൂപ ഉയർന്ന് 88,232 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,360 രൂപ ഉയർന്ന് 1,10,290 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 13,600 രൂപ ഉയർന്ന് 11,02,900 രൂപയായി. ഇന്നലെ വ്യാപാരം നടന്ന വിലയേക്കാൾ വമ്പൻ കുതിപ്പിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
22 കാരറ്റ് സ്വർണം ഒരു ഗ്രാമിൻ്റെ വില 125 രൂപ ഉയർന്ന് 10,110 രൂപയായി. ഒരു പവൻ്റെ വില 1,000 രൂപ ഉയർന്ന് 80,880 രൂപയായി. 10 ഗ്രാമിൻ്റെ വില 1,250 രൂപ ഉയർന്ന് 1,01,100 രൂപയായി. 100 ഗ്രാമിന്റെ വില 12,500 രൂപ ഉയർന്ന് 10,11,000 രൂപയായി.
18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് വില 102 രൂപ ഉയർന്ന് 8272 രൂപയായി. ഒരു പവന് 816 രൂപ ഉയർന്ന് 66,176 രൂപയായി. 10 ഗ്രാമിന് 1,020 രൂപ ഉയർന്ന് 82,720 രൂപയും, 100 ഗ്രാമിന് 10,200 രൂപ ഉയർന്ന് 8,27,200 രൂപയുമായി ഉയർന്നിട്ടുണ്ട്.
ഇന്ത്യയിലെ വെള്ളി നിരക്ക്
ഇന്ന് രാവിലെ ഇന്ത്യയിൽ വെള്ളി വിലയിൽ വലിയ വർധനവുണ്ടായി. ഇന്ത്യയിൽ ഒരു കിലോ വെള്ളിയുടെ വില 3,000 രൂപ വർദ്ധിച്ച് 1,30,000 രൂപയായി. ഇന്ത്യയിൽ 100 ഗ്രാം വെള്ളിയുടെ വില 13,000 രൂപയായി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
