ഇന്ന് സ്വർണ വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്. രണ്ട് ദിവസത്തെ വിലക്കുറവിനു ശേഷം ഇന്ന് വീണ്ടും ഇന്ത്യയിൽ സ്വർണ വില ഉയർന്നിരിക്കുന്നു. ഇത് സ്വർണം വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ആശങ്ക ഉയർത്തുന്നു. സ്വർണ വില നിലയുറക്കാതെ മാറി മറിയുന്നത് വിപണിയുടെ താളം തെറ്റിക്കുന്നുണ്ട്.
അമേരിക്കയുടെ സാമ്പത്തിക രംഗത്തെ പ്രതിസന്ധികൾ വർദ്ധിച്ചത് നിക്ഷേപകരെല്ലാം വീണ്ടും സ്വർണത്തിൽ നിക്ഷേപിക്കാൻ തുടങ്ങി. ഇത് സ്വർണത്തിൻ്റെ ഡിമാൻഡിനെ ഉയർത്തുകയും വിലക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണത്തിന് സുരക്ഷിത നിക്ഷേപം എന്ന പെരുമ ലഭിക്കാറുണ്ട്. ഇന്ത്യൻ വിപണിയിൽ സ്വർണത്തിൻ്റെ ഈ മുന്നേറ്റം ഭീതി ഉയർത്തുന്നുണ്ട്.
യുഎസിൻ്റെ സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമാവുന്നതിനാൽ ഡിസംബറിൽ വരാനിരിക്കുന്ന ഫെഡറൽ റിസർവിൻ്റെ പണനയത്തിൽ പലിശ നിരക്ക് കുറക്കാൻ സാധ്യതയുണ്ടെന്നും വാർത്തകൾ ഉയരുന്നു. തുടർച്ചയായ മൂന്നാം തവണയും പലിശ നിരക്ക് കുറച്ചാൽ സ്വർണ വിലക്ക് അത് കരുത്താകും. പുത്തൻ റെക്കോർഡിലേക്ക് സ്വർണ വില ഉയരാനും കാരണമാവും.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 120 രൂപ വർദ്ധിച്ച് 12,322 രൂപയിലെത്തി. ഒരു പവൻ്റെ വില 960 രൂപ വർദ്ധിച്ച് 98,576 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,200 രൂപ വർദ്ധിച്ച് 1,23,220 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 12,000 രൂപ വർദ്ധിച്ച് 12,32,200 രൂപയായി.

22 കാരറ്റ് സ്വർണം ഗ്രാമിന് 110 രൂപ വർദ്ധിച്ച് 11,295 രൂപയിലെത്തി. ഒരു പവൻ്റെ വില 880 രൂപ വർദ്ധിച്ച് 90,360 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,100 രൂപ വർദ്ധിച്ച് 1,12,950 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 11,000 രൂപ വർദ്ധിച്ച് 11,29,500 രൂപയായി.
18 കാരറ്റ് സ്വർണം ഗ്രാമിന് 90 രൂപ വർദ്ധിച്ച് 9242 രൂപയിലെത്തി. ഒരു പവൻ്റെ വില 720 രൂപ വർദ്ധിച്ച് 73,936 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 900 രൂപ വർദ്ധിച്ച് 92,420 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 9,000 രൂപ വർദ്ധിച്ച് 9,24,200 രൂപയായി.
സ്പോട്ട് സ്വർണ വില
ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 51.08 ഡോളർ അഥവാ 1.28% ഉയർന്ന് 4,054.17 ഡോളറിലെത്തി. ദിവസങ്ങൾക്കു ശേഷമാണ് രാജ്യാന്തര സ്വർണം ഇന്ന് വീണ്ടും 4,000 ഡോളർ കടന്നിരിക്കുന്നത്.
എംസിക്സ് സ്വർണം, വെള്ളി
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഡിസംബറിൽ കാലാവധി പൂർത്തിയാകുന്ന സ്വർണ ഫ്യൂച്ചറുകൾ 1.15% വർദ്ധിച്ച് 1,22,465 രൂപയിലാണ് വ്യാപാരം നടത്തുന്നത്. മറുവശത്ത്, വെള്ളി ഫ്യൂച്ചറുകൾ 2% കുത്തനെ ഉയർന്ന് 1,50,680 രൂപയിലെത്തി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

വന്ദേ ഭാരത് സ്ലീപ്പർ: മുംബൈ-ബംഗളൂരു യാത്ര ഇനി മിന്നൽ വേഗത്തിൽ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications