കേരളത്തിൽ സ്വർണ വില ഡിസംബറിലെ ഉയർന്ന നിരക്കിൽ നിന്ന് കുത്തനെ താഴേയ്ക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ സ്വർണ വില കുത്തനെ ഇടിഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 37360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ നിരക്ക്. ഡിസംബറിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നലെ സ്വർണത്തിന് രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് വില കുത്തനെ ഇടിഞ്ഞു. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വ‍‍ർണ വില ഡിസംബ‍ർ ഒന്നിന് രേഖപ്പെടുത്തിയ പവന് 35920 രൂപയാണ്.

എംസിഎക്സിലെ വില

എംസിഎക്സിലെ വില

സമ്മിശ്ര ആഗോള സൂചനകൾക്കിടയിലാണ് ആഭ്യന്തര വിപണിയിൽ ഇന്ന് സ്വർണ്ണ വില നേരിയ നേട്ടം കൈവരിച്ചത്. എം‌സി‌എക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.11 ശതമാനം ഉയർന്ന് 50,067 രൂപയിലെത്തി. എം‌സി‌എക്‌സിലെ വെള്ളി വില ഇന്ന് 0.24 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 68,650 രൂപയിലെത്തി.

പുതുവർഷത്തിലും സ്വർണം തിളങ്ങും, വില 63,000 രൂപ വരെ ഉയരാൻ സാധ്യതപുതുവർഷത്തിലും സ്വർണം തിളങ്ങും, വില 63,000 രൂപ വരെ ഉയരാൻ സാധ്യത

ആഗോള വിപണി

ആഗോള വിപണി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തേജക പാക്കേജിന് അംഗീകാരം നൽകിയതിനെത്തുടർന്ന് ആഗോള വിപണിയിൽ സ്വർണ്ണ നിരക്ക് ഇന്ന് അൽപ്പം കൂടുതലായിരുന്നു. ആഗോള വിപണിയിൽ സ്വർണം 0.1 ശതമാനം ഉയർന്ന് 1,875.61 ഡോളറിലെത്തി. മിക്ക ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വെള്ളി സ്വർണത്തെക്കാൾ 1.3 ശതമാനം ഉയർന്ന് 26.50 ഡോളറിലെത്തി. പ്ലാറ്റിനം 0.7 ശതമാനം ഉയർന്ന് 1,038.46 ഡോളറിലും പല്ലേഡിയം 0.8 ശതമാനം ഉയർന്ന് 2,342.79 ഡോളറിലുമെത്തി.

സ്വ‍ർണ വില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു, കേരളത്തിലെ ഇന്നത്തെ സ്വ‍ർണ വില അറിയാംസ്വ‍ർണ വില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു, കേരളത്തിലെ ഇന്നത്തെ സ്വ‍ർണ വില അറിയാം

സ്വർണ വില വർദ്ധനവ്

സ്വർണ വില വർദ്ധനവ്

ലോകത്തിലെ ഏറ്റവും വലിയ സ്വർണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് അല്ലെങ്കിൽ ഇടിഎഫ് 0.2% ഉയർന്ന് തിങ്കളാഴ്ച 1,169.86 ടണ്ണിലെത്തി. ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ നിന്ന് കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയിൽ സ്വർണ വില ഈ വർഷം 25 ശതമാനത്തിലധികം ഉയർന്നു. പണപ്പെരുപ്പത്തിനെതിരായ ഒരു വേലിയായിട്ടാണ് സ്വർണ്ണത്തെ കാണുന്നത്. ഓഗസ്റ്റിൽ സ്വർണ്ണ നിരക്ക് 10 ഗ്രാമിന് 56,200 രൂപയിലെത്തിയിരുന്നു.

മാരുതി മുതൽ ഓഡി വരെ, ജനുവരി 1 മുതൽ വില കൂടുന്ന കാറുകൾ ഏതെല്ലാം?മാരുതി മുതൽ ഓഡി വരെ, ജനുവരി 1 മുതൽ വില കൂടുന്ന കാറുകൾ ഏതെല്ലാം?

English summary

Gold prices in Kerala fall sharply from December high | കേരളത്തിൽ സ്വർണ വില ഡിസംബറിലെ ഉയർന്ന നിരക്കിൽ നിന്ന് കുത്തനെ താഴേയ്ക്ക്

Gold prices fall sharply in Kerala today. Read in malayalam.
Story first published: Tuesday, December 29, 2020, 11:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X