സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഒരു പവന് 200 രൂപ കുറഞ്ഞ് 33400 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പവന് 33600 എന്ന സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് വിലയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇന്ന് ഒരു ഗ്രാമിന്റെ വില 4175 രൂപയാണ്. മാർച്ച് മാസം ആദ്യമാണ് സ്വര്‍ണ വില പവന് 32,000 രൂപ കടന്നത്. പിന്നീട് വില കുറഞ്ഞിരുന്നെങ്കിലും ഏപ്രിൽ ആദ്യം മുതൽ വീണ്ടും സ്വർണ വില കുത്തനെ ഉയരാൻ തുടങ്ങി.
ഇന്ത്യയിലെ സ്വർണ വില
ആഗോള ഓഹരി വിപണിയിലെ ഉയർച്ചയ്ക്കിടയിലാണ് ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞത്. എംസിഎക്‌സിൽ ജൂൺ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 1,000 രൂപ കുറഞ്ഞ് 46,200 രൂപയിലെത്തി. മെയ് സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 1.7 ശതമാനം ഇടിഞ്ഞ് 43,492 രൂപയിലെത്തി. ഈ ആഴ്ച ഇന്ത്യയിൽ സ്വർണ്ണ വില പുതിയ ഉയരങ്ങളിലെത്തിയിരുന്നു. കഴിഞ്ഞ സെഷനിൽ 10 ഗ്രാമിന് 47,327 രൂപ വരെ ഉയർന്നിരുന്നു.
സ്പോട്ട് സ്വർണ്ണ വിപണി
കൊറോണ വൈറസ് പടരാതിരിക്കാനായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇന്ത്യയിലെ സ്പോട്ട് സ്വർണ്ണ വിപണികൾ അടച്ചിട്ടിരിക്കുകയാണ്. ലോക്ക്ഡൌൺ മെയ് 3 വരെ സർക്കാർ നീട്ടി. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
ആഗോള വിപണി
ആഗോള ഓഹരി വിപണികളിലെ ശക്തമായ കുതിച്ചുചാട്ടത്തിനിടയിലാണ് ഇന്ന് ആഗോള വിപണിയിൽ സ്വർണ വില ഇടിഞ്ഞത്. ആഗോള മാന്ദ്യം ഉണ്ടാകുമെന്ന ഭയം വിലയേറിയ ലോഹത്തിന്റെ ഇടിവിന് കാരണമായി. സ്‌പോട്ട് സ്വർണം ഔൺസിന് 0.1 ശതമാനം കുറഞ്ഞ് 1,716.56 ഡോളറായി. എന്നാൽ ഈ ആഴ്ചയിൽ 1.6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.4 ശതമാനം ഉയർന്ന് 786.30 ഡോളറിലെത്തി. വെള്ളി 0.7 ശതമാനം ഇടിഞ്ഞ് 15.51 ഡോളറിലെത്തി.
ഗോൾഡ് ബോണ്ടുകൾ
ഇന്ത്യൻ സർക്കാരിന്റെ 2020-21 സീരീസ് I ഗോൾഡ് ബോണ്ടുകൾ ഏപ്രിൽ 20 മുതൽ ഏപ്രിൽ 24 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറു മാസത്തേക്ക് (ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ) സോവറിൻ ഗോൾഡ് ബോണ്ടുകൾ വിതരണം ചെയ്യുന്നതിനുള്ള സമയപരിധി അനുസരിച്ച് ബോണ്ടുകൾ ഇഷ്യു ചെയ്യും. സെപ്റ്റംബറിലായിരിക്കും അവസാന സബ്സ്ക്രിപ്ഷൻ.
ചൈനയും അമേരിക്കയും
ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ചൈനയുടെ സാമ്പത്തിക ഡാറ്റ റിപ്പോർട്ട് ചെയ്തു. ഇത് പ്രതീക്ഷിച്ചതിലും മികച്ചതാണ്. ജനുവരി-മാർച്ച് മാസങ്ങളിൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ 6.8 ശതമാനം ഇടിഞ്ഞതായി റിപ്പോർട്ട് ചെയ്തെങ്കിലും ചില വിശകലന വിദഗ്ധർ പ്രവചിച്ച ഇടിവിന്റെ അത്ര മോശമായിരുന്നില്ല. യുഎസ് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ യുഎസ് സ്റ്റേറ്റ് ഗവർണർമാർക്ക് പ്രവർത്തിക്കാവുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ചതിനാൽ യുഎസ് ഫ്യൂച്ചറുകൾ ഇന്ന് കുത്തനെ ഉയർന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications