സംസ്ഥാനത്തെ സ്വർണവില ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. യു.എസ്- ഇറാന്‍ സംഘര്‍ഷം വീണ്ടും ശക്തമായതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയർത്തിയത്. പക്ഷെ അതേസമയം തന്നെ ഇന്ന് വില ചെറുതായി താഴേക്ക് വന്നിട്ടുണ്ട്. വരും ദിവസങ്ങളിലും സ്വർണവില കുറയുമോ എന്നതാണ് ആഭരണപ്രേമികൾ ഉറ്റ് നോക്കുന്ന കാര്യം. പക്ഷെ അതിനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
ഇന്നത്തെ വില
ഇന്നലെ രണ്ട് തവണയായി സ്വർണത്തിന് വര്‍ധിച്ചത് 2,240 രൂപയാണ്. രാവിലെ പവന് 1,680 രൂപ വര്‍ധിച്ചിരുന്നു. പിന്നാലെ ഉച്ച തിരിഞ്ഞ് 560 രൂപയും കൂടി. അതോടെ വൈകുന്നേരം പവന് 1,15,320 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് രാവിലെ 210 രൂപയും ഉച്ചയ്ക്ക് 70 രൂപയും വര്‍ധിച്ചു. 14,415 രൂപയിലാണ് വൈകുന്നേരത്തെ വ്യാപാരം. എന്നാൽ ഇന്ന് രാവിലെ സ്വർണവില കുറഞ്ഞിട്ടുണ്ട്. പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് കുറഞ്ഞത്. 1,14,520 രൂപയാണ് നിലവിൽ പവന്‍റെ വില. ഗ്രാമിന് 14,315 രൂപ.
ഇന്ന് സ്വർണാഭരണം വാങ്ങാൻ പോകുന്നവർ ഏറ്റവും പുതിയ വില നിലവാരം അറിഞ്ഞിരിക്കണം. സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,25,000 രൂപ നൽകേണ്ടി വരും.

സ്വർണവില കൂടുമോ, കുറയുമോ..?
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4998 ഡോളറാണ്. ഭൗമ രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു. ജനീവയിൽ യുഎസ് മധ്യസ്ഥതയിൽ നടന്ന റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ പുരോഗതി ഇല്ലാതെ അവസാനിച്ചതും നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു.
അടുത്ത കൂടിക്കാഴ്ചയ്ക്കുള്ള തീയതി പോലും തീരുമാനിക്കാതെയാണ് ഇരുപക്ഷവും പിരിഞ്ഞത്. ഇതെല്ലാം തന്നെ സ്വർണ വിലയെ ഇന്നലെ സ്വാധീനിച്ചിരുന്നു. അതേസമയം, സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. ഡോളറിന്റെ മൂല്യത്തിലെ കയറ്റിറക്കങ്ങള്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ അലയടിക്കും. ഇത് ഇന്ത്യന്‍ വിപണിയിലും പ്രകടമാകും.
അഡ്വാൻസ് ബുക്കിംഗ് ചെയ്യാം
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സാമ്പത്തിക വർഷം അവസാനിക്കുന്നു; മാർച്ച് 31-ന് മുൻപ് നിങ്ങൾ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്‍റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications