കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. പവന് 240 രൂപ കുറഞ്ഞ് 37200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4650 രൂപയാണ് നിരക്ക്. ഇന്നലെ രാവിലെ പവന് 37600 രൂപയായിരുന്നു സ്വർണ വില. എന്നാൽ ഉച്ചയ്ക്ക് ശേഷം സ്വർണ വില 37400 രൂപയായി കുറഞ്ഞു.
ഇന്ത്യയിലെ സ്വർണ വില
എംസിഎക്സിലും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. എംസിഎക്സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.4 ശതമാനം ഇടിഞ്ഞ് 50,180 രൂപയിലെത്തി. നിക്ഷേപകർ യുഎസ് ഡോളറിന്റെ സുരക്ഷ തേടിയതിനാൽ ലോകമെമ്പാടും വിലയേറിയ ലോഹ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ സെഷനിൽ സ്വർണ വില 100 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച 1,200 രൂപ കുറഞ്ഞിരുന്നു. ചൊവ്വാഴ്ച വെള്ളി വിലയും താഴ്ന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ, സ്വർണ്ണ വിലയിൽ ഇന്ന് വലിയ മാറ്റമൊന്നുമില്ല. മറുവശത്ത്, യുഎസ്-ചൈന പിരിമുറുക്കങ്ങളും സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ആശങ്കകളും മഞ്ഞ ലോഹത്തെ താഴ്ന്ന നിലയിൽ ഉയരാൻ സഹായിച്ചു. ഔൺസിന് 1,902.04 ഡോളറാണ് ഇന്നത്തെ സ്പോട്ട് സ്വർണ്ണത്തിന്റെ വില. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി ഔൺസിന് 0.6 ശതമാനം ഇടിഞ്ഞ് 24.26 ഡോളറിലും പ്ലാറ്റിനം 0.3 ശതമാനം ഉയർന്ന് 869.64 ഡോളറിലും പല്ലേഡിയം 0.8 ശതമാനം ഇടിഞ്ഞ് 2,203.15 ഡോളറിലും എത്തി.
നിക്ഷേപം
സാമ്പത്തികവും രാഷ്ട്രീയവുമായ അനിശ്ചിതത്വ സമയത്ത് സ്വർണത്തെ ഒരു ഒരു സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കുന്നത്. റിസ്ക് കുറവായിരുന്നിട്ടും, നിക്ഷേപകർ യുഎസ് ഡോളറിന്റെ സുരക്ഷ തേടി ചരക്കുകളിൽ നിന്നും ഇക്വിറ്റികളിൽ നിന്നും പുറത്തുപോയതിനാൽ സ്വർണ്ണ വില ഈ ആഴ്ചയിൽ കുറഞ്ഞു.
കൊവിഡ് പ്രതിസന്ധി
കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്, കൊവിഡ്-19 ന്റെ രണ്ടാം തരംഗത്തെ നേരിടാൻ യുകെ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വിപണികളെ ബാധിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഇടിഎഫ് ഹോൾഡിംഗ്സ് ചൊവ്വാഴ്ച 0.05 ശതമാനം ഇടിഞ്ഞ് 1,278.23 ടണ്ണായി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications