കേരളത്തിൽ ഇന്ന് സ്വർണ വില ഉയർന്നു. പവന് 320 രൂപ ഉയർന്ന് 36960 രൂപയാണ് ഇന്നത്തെ സ്വർണ വില. ഒരു ഗ്രാമിന് 4620 രൂപയാണ് നിരക്ക്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വർണ വില ഡിസംബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 35920 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഡിസംബർ എട്ടിന് രേഖപ്പെടുത്തിയ 37280 രൂപയാണ്.
ഇന്ത്യൻ വിപണി
ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയർന്നു. കൂടുതൽ യുഎസ് ഉത്തേജന പാക്കേജ് പ്രതീക്ഷകളെ തുടർന്ന് അടുത്തിടെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. എംസിഎക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചർ നിരക്ക് 0.26 ശതമാനം ഉയർന്ന് 49,571 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 10 ഗ്രാമിന് 530 രൂപ അല്ലെങ്കിൽ 1.1 ശതമാനം ഉയർന്നപ്പോൾ വെള്ളി 2 ശതമാനം ഉയർന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ്ണ വില ഇന്ന് ഇടിഞ്ഞു. സ്‌പോട്ട് സ്വർണ വില ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 1,852.01 ഡോളറിലെത്തി. കഴിഞ്ഞ സെഷനിൽ 1.4 ശതമാനം ഉയർന്നിരുന്നു. വെള്ളി വില ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 24.46 ഡോളറിലെത്തി.
ഇടിഎഫ് നിക്ഷേപം
ഇടിഎഫ് നിക്ഷേപത്തിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഓഹരികൾ ചൊവ്വാഴ്ച 0.10 ശതമാനം ഇടിഞ്ഞ് 1,170.15 ടണ്ണായി. സ്വർണ്ണ വിലയെ പിന്തുണയ്ക്കുന്നത് യുഎസ് ഡോളർ സൂചികയിലെ ബലഹീനതയാണ്. ചില രാജ്യങ്ങളിലെ കർശന നിയന്ത്രണങ്ങളും ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും സ്വർണ്ണ വിലയെ പിന്തുണയ്ക്കുന്നുണ്ട്.
സ്വർണ വില
പണപ്പെരുപ്പത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കും എതിരായ ഒരു വേലിയായിട്ടാണ് സ്വർണ്ണത്തെ കാണുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്നും സ്വിറ്റ്സർലൻഡിലെയും ജപ്പാനിലെയും റഷ്യയിലെയും സെൻട്രൽ ബാങ്കുകളിൽ നിന്ന് വരാനിരിക്കുന്ന നയ തീരുമാനങ്ങളും സ്വർണ വ്യാപാരികൾ ഉറ്റു നോക്കുന്ന കാര്യമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications