കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തി. പവന് 200 രൂപ വർദ്ധിച്ച് 36920 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4615 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 36720 രൂപയ്ക്കാണ് വ്യാപാരം നടന്നത്. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ കേരളത്തിൽ സ്വർണത്തിന് രേഖപ്പെടുത്തിയത്. സ്വർണ വില കുറഞ്ഞതോടെ വിൽപ്പനയിൽ വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ഇന്ത്യൻ വിപണി
ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്നും സമ്മർദ്ദത്തിൽ. എംസിഎക്‌സിൽ ഒക്ടോബർ മാസത്തെ സ്വർണ്ണ ഫ്യൂച്ചറുകൾ 0.27 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 49,771 രൂപയിലെത്തി. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോഗ്രാമിന് 0.5 ശതമാനം കുറഞ്ഞ് 59329 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 0.64 ശതമാനം അഥവാ 300 രൂപ ഉയർന്നപ്പോൾ വെള്ളി കിലോഗ്രാമിന് 1.8 ശതമാനം അഥവാ 1060 രൂപ വർധിച്ചിരുന്നു. ഇന്ത്യയിൽ ഈയാഴ്ച സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. ഈ ആഴ്ച സ്വർണം 10 ഗ്രാമിന് 2,000 രൂപ കുറവ് രേഖപ്പെടുത്തി. വെള്ളി വില കിലോഗ്രാമിന് 9,000 രൂപ ഇടിഞ്ഞു.
ആഗോള വിപണി
ആഗോള വിപണികളിൽ സ്വർണ വില ഇന്ന് കുറഞ്ഞു. സ്പോട്ട് സ്വർണം 0.2 ശതമാനം ഇടിഞ്ഞ് 1,864.47 ഡോളറിലെത്തി. ഈ ആഴ്ച നഷ്ടം 4 ശതമാനത്തിലധികമായി. മറ്റ് വിലയേറിയ ലോഹങ്ങൾക്കിടയിൽ, വെള്ളി വില ഔൺസിന് 1.1 ശതമാനം ഇടിഞ്ഞ് 22.95 ഡോളറിലും പ്ലാറ്റിനം 0.3 ശതമാനം ഇടിഞ്ഞ് 846.72 ഡോളറിലും പല്ലേഡിയം 2,226.44 ഡോളറിലും എത്തി. ഡോളർ സൂചിക ഈ ആഴ്ച 1.5% ഉയർന്നു.
സ്വർണ വില ഈ ആഴ്ച്ച
ആഗോള ധനവിപണിയിൽ റിസ്ക് ഒഴിവാക്കുന്നതിനിടയിൽ യുഎസ് ഡോളറിനെ സുരക്ഷിത താവളമായി കണക്കാക്കുന്നതിനാൽ ഈ ആഴ്ച സ്വർണം സമ്മർദ്ദത്തിലാണെന്ന് വിശകലന വിദഗ്ധർ പറയുന്നു. വർദ്ധിച്ചുവരുന്ന വൈറസ് കേസുകൾ പ്രത്യേകിച്ച് യൂറോപ്പിൽ കടുത്ത ലോക്ക്ഡൗണുകളെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നതിനാൽ സ്വർണ വിലയെ ബാധിക്കാൻ തുടങ്ങി.
വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
യുഎസ് ഉത്തേജക പാക്കേജിന്റെ കാലതാമസം, യുഎസിൽ സുപ്രീം കോടതി ജസ്റ്റിസിനെ നിയമിക്കുന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം, പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള സമ്മിശ്ര സാമ്പത്തിക ഡാറ്റ, യുഎസ്-ചൈന പിരിമുറുക്കങ്ങൾ, ബ്രെക്‌സിറ്റ് അനിശ്ചിതത്വം എന്നിവയാണ് വിപണി വികാരത്തെ ബാധിക്കുന്ന ഘടകങ്ങൾ. വാൾ സ്ട്രീറ്റിലെ ഉയർന്ന ഫിനിഷിംഗിനെത്തുടർന്ന് ഏഷ്യൻ സ്റ്റോക്ക് മാർക്കറ്റുകൾ ഇന്ന് ഉയർന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications