കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു. പവന് 320 രൂപ വർദ്ധിച്ച് 37840 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4730 രൂപയാണ് ഇന്നത്തെ വില. 2021ലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ജനുവരി ഒന്നിന് രേഖപ്പെടുത്തിയ പവന് 37440 രൂപയാണ്.
ഇന്ത്യയിലെ സ്വർണ വില
ജനുവരി 4ന് ഇന്ത്യയിൽ സ്വർണ വില ഒരു ശതമാനത്തിലധികം ഉയർന്നു. അന്താരാഷ്ട്ര സ്പോട്ട് വിലയിലെ വർദ്ധനവാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണം. ആഗോള കൊവിഡ് -19 കേസുകൾ വർദ്ധിക്കുകയും രാജ്യങ്ങൾ കൂടുതൽ ലോക്ക്ഡൗണുകളിലേക്ക് നീങ്ങുകയും ചെയ്തതാണ് വില വർദ്ധനവിന് കാരണം.
എംസിഎക്സിലെ വില
മൾട്ടി-കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചറുകൾ 1.05 ശതമാനം ഉയർന്ന് 10 ഗ്രാമിന് 50,771 രൂപയായി. വെള്ളി വില 2.2 ശതമാനം ഉയർന്ന് കിലോഗ്രാമിന് 69650 രൂപയായി. ആഗോള കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് സൂചന നൽകി. അതേസമയം തലസ്ഥാനമായ ടോക്കിയോയ്ക്കും പരിസര പ്രദേശങ്ങൾക്കും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ജപ്പാൻ മുന്നറിയിപ്പ് നൽകി.
അന്താരാഷ്ട്ര വിപണി
ജനുവരി ഒന്നിന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില അന്താരാഷ്ട്ര വിപണിയിൽ സ്ഥിരതയാർന്ന നിലയിലായി. ഡോളർ സൂചികയിലെ ബലഹീനതയ്ക്കും അമേരിക്കയിലെ ഉത്തേജക ബിൽ പാസാക്കുന്നതിനിടയിലും സ്വർണ്ണം, വെള്ളി വിലകൾ ഉയർന്നു. കഴിഞ്ഞ സെഷനിൽ 0.1 ശതമാനം നേട്ടമുണ്ടാക്കിയ കോമെക്സ് സ്വർണം ഒരു ശതമാനത്തിലധികം ഉയർന്ന് 1,920 ഡോളറിനടുത്ത് വ്യാപാരം നടത്തി. ദുർബലമായ ഡോളർ, യുഎസ് ഉത്തേജക നടപടികൾ, യുഎസ്-ചൈന പിരിമുറുക്കങ്ങൾ, വർദ്ധിച്ചുവരുന്ന വൈറസ് കേസുകൾ, വ്യാപനം പരിമിതപ്പെടുത്തുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ എന്നിവയാണ് സ്വർണത്തെ കൂടുതൽ പിന്തുണയ്ക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
