സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. കേരളത്തിൽ ഇന്ന് സ്വർണ വില പവന് 120 കൂടി 29840 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3730 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും സ്വർണ വില കൂടിയിരുന്നു. പവന് 120 രൂപ തന്നെയാണ് ഇന്നലെയും കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ജനുവരി 8ന് രേഖപ്പെടുത്തിയ 30400 രൂപയാണ്.
എംസിഎക്സിലെ വില
ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്സിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.52 ശതമാനം ഇടിഞ്ഞ് 40,075 രൂപയിലെത്തി. ഇന്നലെ ചൈന വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ സ്വർണ വില 0.8 ശതമാനം ഉയർന്നിരുന്നു. വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞു. എംസിഎക്സ് വെള്ളി ഫ്യൂച്ചറുകൾ 0.4 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 46,177 രൂപയിലെത്തി.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില 0.2 ശതമാനം ഇടിഞ്ഞ് 1,560.50 ഡോളറിലെത്തി. വെള്ളി വില 0.2 ശതമാനം ഇടിഞ്ഞ് 17.76 ഡോളറിലെത്തി. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റ് 0.2 ശതമാനം ഉയർന്ന് 900.58 ടണ്ണായി.
ആവശ്യം വർദ്ധിക്കും
ഭൌതിക ആവശ്യകത കണക്കിലെടുക്കുമ്പോൾ, ഈ ആഴ്ച അവസാനത്തോടെ ആരംഭിക്കുന്ന ചാന്ദ്ര വർഷ അവധി സ്വർണ്ണ വിലയെ പിന്തുണയ്ക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ചൈനയിലും സിംഗപ്പൂരിലും ചാന്ദ്ര പുതുവത്സരാഘോഷ വേളയിൽ സ്വർണത്തിന്റെ ആവശ്യം വർദ്ധിക്കുന്നത് പതിവാണ്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
