കേരളത്തിൽ സ്വർണ വില ഇന്ന് കുതിച്ചുയർന്നു. പവന് 360 രൂപ ഉയർന്ന് 37480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നത്. പവന് 37120 രൂപയായിരുന്നു സ്വർണ വില.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണികളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് കുറഞ്ഞു. എംസിഎക്സിൽ ഡിസംബർ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 0.15 ശതമാനം ഇടിഞ്ഞ് 50,550 രൂപയായി. വെള്ളി ഫ്യൂച്ചറുകൾ 0.12 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 61,868 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 0.1 ശതമാനം ഉയർന്നിരുന്നു. ഇന്നലത്തെ ഏറ്റവും താഴ്ന്ന നിരക്കായ 50,030 ൽ നിന്ന് വെള്ളി വില ഒരു ശതമാനം നേട്ടം കൈവരിച്ചു.
ആഗോള വിപണി
കഴിഞ്ഞ സെഷനിൽ രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നതിന് ശേഷം ആഗോള വിപണിയിൽ സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല. സ്പോട്ട് സ്വർണ വില ഔൺസിന് 1,912.49 ഡോളറാണ് ഇന്നത്തെ നിരക്ക്. തിങ്കളാഴ്ച ഇത് 1,918.36 ഡോളറായിരുന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.1 ശതമാനം ഉയർന്ന് 24.37 ഡോളറിലും പ്ലാറ്റിനം 0.1 ശതമാനം ഉയർന്ന് 897.99 ഡോളറിലും പല്ലേഡിയം 0.2 ശതമാനം ഇടിഞ്ഞ് 2,356.85 ലും എത്തി.
വിലയെ ബാധിക്കുന്നത് എന്ത്?
സമ്മിശ്ര യുഎസ് സാമ്പത്തിക ഡാറ്റ, വർദ്ധിച്ചുവരുന്ന വൈറസ് കേസുകൾ, ഉത്തേജക നടപടികളുടെ കാലതാമസം എന്നിവ അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നു. ഇത് സ്വർണ വിലയെ ബാധിക്കുന്ന ഘടങ്ങളാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ അനിശ്ചിതത്വ കാലഘട്ടത്തിൽ നേട്ടമുണ്ടാക്കുന്ന ഒരു സുരക്ഷിത നിക്ഷേപ താവളമായാണ് എല്ലാവരും സ്വർണ്ണത്തെ കണക്കാക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications