കേരളത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണത്തിന് ഒരേ വില. പവന് 36800 രൂപയാണ് ഇന്ന് സ്വർണ വില. ഗ്രാമിന് 4600 രൂപയാണ് നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയ്ക്കാണ് കേരളത്തിൽ സ്വർണ വ്യാപാരം നടക്കുന്നത്. സ്വർണ വില കുറഞ്ഞതോടെ വിൽപ്പനയിൽ വർദ്ധനവുണ്ടായതായി വ്യാപാരികൾ പറയുന്നു. സെപ്റ്റംബർ 24ന് രേഖപ്പെടുത്തിയ പവന് 36720 രൂപയാണ് കേരളത്തിൽ സ്വർണത്തിന് കഴിഞ്ഞ രണ്ടര മാസത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണികളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്നും സമ്മർദ്ദത്തിൽ. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.4 ശതമാനം ഇടിഞ്ഞ് 49,460 രൂപയിലെത്തി. വെള്ളി വില ഒരു ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 58,473 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 0.48 ശതമാനവും വെള്ളി ഒരു ശതമാനവും ഇടിഞ്ഞിരുന്നു. ഈ ആഴ്ചയിൽ, ഇന്ത്യയിൽ 10 ഗ്രാമിന് സ്വർണ വില 2,000 രൂപ ഇടിഞ്ഞപ്പോൾ വെള്ളി വില കിലോയ്ക്ക് 9,000 രൂപ ഇടിഞ്ഞു. കഴിഞ്ഞ മാസം സ്വർണ വില 56,200 രൂപയിലെത്തിയിരുന്നു. വെള്ളി 80,000 രൂപ വരെയും ഉയർന്നിരുന്നു.
ആഗോള വിപണി
അടുത്ത ദിവസങ്ങളിൽ, യുഎസ് ഡോളർ ഉയർന്നതിനിടയിൽ സ്വർണ വില സമ്മർദ്ദത്തിലായിരുന്നു. വർദ്ധിച്ചുവരുന്ന വൈറസ് കേസുകൾ പ്രത്യേകിച്ചും യൂറോപ്പിൽ പുതിയ ലോക്ക്ഡൗണുകളെക്കുറിച്ചുള്ള ആശങ്കകൾ പുനരുജ്ജീവിപ്പിച്ചതിനാൽ ആഗോള തലത്തിൽ സ്വർണത്തിന് ഇടിവ് നേരിടേണ്ടി വന്നു. യുഎസ് ഡോളർ വർദ്ധനവ് കുറഞ്ഞതിനാൽ സ്‌പോട്ട് സ്വർണ്ണം ഔൺസിന് 1,860.19 ഡോളറായി മാറി. കഴിഞ്ഞയാഴ്ച രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ഡോളർ സൂചിക 0.14 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മറ്റ് ലോഹങ്ങൾ
വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.3 ശതമാനം ഉയർന്ന് 22.93 ഡോളറിലും പ്ലാറ്റിനം 0.4 ശതമാനം ഉയർന്ന് 850.74 ഡോളറിലും പല്ലേഡിയം 0.1 ശതമാനം ഉയർന്ന് 2,217.87 ഡോളറിലും എത്തി. ഓഗസ്റ്റിൽ തുടർച്ചയായി നാലാം മാസവും ചൈനയിലെ വ്യാവസായിക കമ്പനികളുടെ ലാഭം വർദ്ധിച്ചതായി വാരാന്ത്യത്തിലെ കണക്കുകൾ വ്യക്തമാക്കിയതിനെത്തുടർന്ന് ഏഷ്യൻ സ്റ്റോക്ക് മാർക്കറ്റുകൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
വിൽപ്പന ഉയർന്നു
അടുത്തിടെ വിലക്കുറവുണ്ടായിട്ടും, ഇടിഎഫ് നിക്ഷേപകർ നിക്ഷേപം തുടർന്നു. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഹോൾഡിംഗ്സ് 0.02 ശതമാനം ഇടിഞ്ഞ് 1,266.84 ടണ്ണായി. ഇന്ത്യയിൽ കഴിഞ്ഞയാഴ്ച സ്വർണ വിലയിൽ കുറവുണ്ടായതോടെ ചില്ലറ വിൽപ്പനയിൽ കുതിച്ചുചാട്ടമുണ്ടായതായി ഡീലർമാർ പറഞ്ഞു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications