കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്. സ്വർണത്തിന്റെ എക്കാലത്തെയും റെക്കോർഡ് വിലയായ പവന് 32320 രൂപയിൽ നിന്ന് 200 രൂപ കുറഞ്ഞ് 32120 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി പവന് 32320 രൂപയായിരുന്നു സ്വർണ വില. ഒരു ഗ്രാമിന് 4015 രൂപയാണ് കേരളത്തിലെ ഇന്നത്തെ നിരക്ക്. വിവാഹക്കാർക്കും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും നേരിയ ആശ്വാസമാണ് ഇന്നത്തെ വിലയിടിവ്.
ഏറ്റവും കുറഞ്ഞ വില
മാർച്ച് മാസത്തിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില പവന് 31040 രൂപയാണ്. മാർച്ച് ഒന്നിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഈ ആഴ്ച ഇനി വീണ്ടും സ്വർണ വില കൂടുമോ കുറയുമോ എന്ന് കാത്തിരിക്കുകയാണ് വ്യാപാരികളും. കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ വില ഫെബ്രവരി 24ന് രേഖപ്പെടുത്തിയ 32000 രൂപയാണ്. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ വില പവന് 29920 രൂപയാണ്. ഫെബ്രുവരി 5, 6 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
2019 മുതൽ
2019 മുതൽ സ്വർണവില കുത്തനെ ഉയരാൻ തുടങ്ങിയിരുന്നു. എന്നാൽ ഈ വർഷം തുടക്കത്തിൽ തന്നെ വില ഉയരങ്ങൾ കീഴടക്കി. രൂപയുടെ ദുർബലത സ്വർണ്ണത്തിന്റെ ആഭ്യന്തര വില ഉയരാൻ പ്രധാന കാരണമാണ്. ആഭ്യന്തര സ്വർണ്ണ വിലയിൽ 3% ജിഎസ്ടിയിൽ 12.5% ഇറക്കുമതി തീരുവ ഉൾപ്പെടുന്നുണ്ട്. ആഭ്യന്തര സ്വർണ്ണവില ഈ വർഷം തുടക്കത്തിൽ 10 ഗ്രാമിന് 39,000 രൂപയായിരുന്നു. എന്നാൽ ഇത് 45,000 രൂപയിലേയ്ക്ക് വരെ ഉയർന്നു.
ആവശ്യക്കാർ കുറഞ്ഞു
സ്വർണ വില കുത്തനെ ഉയർന്നതോടെ സ്വർണത്തിന്റെ ഭൌതിക ആവശ്യകതയെ ബാധിച്ചിട്ടുണ്ട്. വില ഉയർന്നതോടെ ജ്വല്ലറികളിൽ സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണം കുറഞ്ഞു. വിവാഹക്കാരും മറ്റും വാങ്ങുന്ന സ്വർണത്തിന്റെ അളവ് കുറച്ചതായി വ്യാപാരികൾ പറയുന്നു. ഫെബ്രുവരിയിൽ രാജ്യത്തെ സ്വർണ്ണ ഇറക്കുമതി 41 ശതമാനം ഇടിഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
കൊറോണ വൈറസ്
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത് സ്വർണ വിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വില കുത്തനെ ഉയരാനുള്ള പ്രധാന കാരണം ഇതാണ്. കൂടാതെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്ന നിക്ഷേപകർ കൂടിയതും പെട്ടെന്ന് വില കുതിച്ചുയരാൻ കാരണമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications