കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇന്നലെ മുതൽ വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവന് 37480 രൂപയാണ് ഇന്നത്തെ സ്വർണ വില. ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ആഗസ്റ്റിൽ സ്വർണ വില സർവ്വകാല റെക്കോർഡ് നിരക്കായ 40000 രൂപ വരെ ഉയർന്നിരുന്നു. എന്നാൽ ആഗസ്റ്റ് 18 മുതൽ സ്വർണ വില കുത്തനെ കുറയാൻ തുടങ്ങി.
ഇന്ത്യൻ വിപണി
കഴിഞ്ഞ സെഷനിൽ കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇന്ത്യൻ വിപണിയിൽ ഉയർന്നു. എംസിഎക്‌സിൽ ഒക്‌ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.23 ശതമാനം ഉയർന്ന് 50,940 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 650 രൂപ ഇടിഞ്ഞ് രണ്ടാം ദിവസത്തെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. വെള്ളി വില കിലോയ്ക്ക് 2650 രൂപ കുറഞ്ഞു. ഇന്ത്യയിലെ സ്വർണ വില കഴിഞ്ഞ മാസം ഏറ്റവും ഉയർന്ന നിരക്കായ 56,200 രൂപയിലെത്തിയിരുന്നു.
ആഗോള വിപണി
കഴിഞ്ഞ സെഷനിൽ 1.4 ശതമാനം ഇടിവിന് ശേഷം ആഗോള വിപണിയിൽ ഇന്ന് സ്വർണ വിലയിൽ കാര്യമായ മാറ്റമില്ല. സ്പോട്ട് സ്വർണ വില ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,944.58 ഡോളറിലെത്തി. ഇത് ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ആശങ്കകളാൽ സ്ഥിരമാണ്. ബുധനാഴ്ച പുറത്തുവിട്ട ഡാറ്റയിൽ യുഎസ് സ്വകാര്യ തൊഴിലുടമകൾ ഓഗസ്റ്റിൽ പ്രതീക്ഷിച്ചതിലും കുറവ് തൊഴിലാളികളെയാണ് നിയമിച്ചിട്ടുള്ളത്. ഇത് തൊഴിൽ വിപണി വീണ്ടെടുക്കൽ മന്ദഗതിയിലാണെന്ന സൂചന നൽകുന്നതാണ്.
മറ്റ് ലോഹങ്ങൾ
വിലയേറിയ മറ്റ് ലോഹങ്ങളിൽ സിൽവർ ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 27.48 ഡോളറിലും പ്ലാറ്റിനം 0.1 ശതമാനം ഉയർന്ന് 906.69 ഡോളറിലും പല്ലേഡിയം 0.3 ശതമാനം ഇടിഞ്ഞ് 2,241.10 ഡോളറിലും എത്തി. ശക്തമായ യുഎസ് ഡോളർ സ്വർണ വിലയിൽ സമ്മർദ്ദം ചെലുത്തി. ഡോളർ സൂചിക 92,852 ആയി ഉയർന്നു, ഇത് മറ്റ് കറൻസികൾ കൈവശമുള്ളവർക്ക് സ്വർണ്ണം വിലയേറിയതാക്കുന്നു.
സുരക്ഷിത നിക്ഷേപം
രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ ഉപയോഗിക്കുന്നത്. യുഎസിന്റെ അധിക ഉത്തേജനത്തിന്റെ സാധ്യത സ്വർണ്ണത്തെ പിന്തുണയ്ക്കുന്ന ഘടകമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications