സംസ്ഥാനത്തെ ആഭരണപ്രേമികൾക്ക് ആശ്വാസം നൽകി സ്വർണവില താഴേക്ക് വീഴുകയാണ്. രാജ്യാന്തര വിപണിയിലെ ഇടിവാണ് പ്രാദേശിക വിപണികളിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസം അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടതും വ്യാപരത്തിലെ വന്‍ ലാഭമെടുപ്പുമെല്ലാം സ്വര്‍ണത്തിന്‍റെ വില കുറയാന്‍ കാരണമായി. എന്തായാലും സ്വർണവിലയിലെ ഇടിവ് എത്രനാൾ തുടരും എന്നതാണ് എല്ലാവരുടേയും ചോദ്യം.
കുറഞ്ഞത് 6960 രൂപ
ഒക്ടോബർ 17-ആം തീയ്യതിയാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 97,360. 12,170 രൂപ ഗ്രാമിന്. റെക്കോർഡ് ഉയരത്തിൽ നിന്നും പിന്നീടുള്ള ദിവസങ്ങളിൽ സ്വർണം താഴേക്ക് വീണു. ഇന്ന് സ്വർണം ഗ്രാമിന് 11,300 രൂപയും പവന് 90,400 രൂപയുമാണ്. അതായത് റെക്കോർഡ് വിലയിൽ നിന്നും ഇതുവരെ ഇടിഞ്ഞത് 6960 രൂപയാണ്. ആഗോളതലത്തിൽ വിലയേറിയ ലോഹങ്ങളുടെ വിലയെ ബാധിച്ച, ലാഭമെടുപ്പ് സംബന്ധിച്ച കുതിപ്പും യുഎസ് ഡോളറിന്റെ സ്ഥിരതയിലുണ്ടായ വർധനവുമാണ് അടുത്തിടെയുണ്ടായ പിൻവാങ്ങലിന് കാരണമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണ്ണത്തിൽ സ്ഥിരത പ്രകടമാണ്. എംസിഎക്‌സിലെ മാർജിൻ കുറവും ലാഭ ബുക്കിംഗിന് കാരണമായെന്ന് മാർക്കറ്റ് വിദഗ്ധനായ തരുൺ സത്സംഗി പറയുന്നു. സ്വർണത്തിന് നവംബർ മാസം മങ്ങിയതായിരിക്കും. 60-70 ശതമാനം റാലിക്ക് ശേഷം, 10-15 ശതമാനം തിരുത്തൽ ആരോഗ്യകരമാണെന്ന് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ പറയുന്നു.

ഇടിവ് അധികനാൾ തുടരില്ല
തുടർച്ചയായി സ്വർണവില ഇടിഞ്ഞെങ്കിലും ഭാവിയില്‍ സ്വർണം മുന്നോട്ട് കുതിക്കാനുള്ള സാധ്യതകള്‍ തന്നെയാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സെന്‍ട്രല്‍ ബാങ്കുകള്‍ വന്‍തോതില്‍ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ആഭരണങ്ങള്‍ക്കും ഇപ്പോള്‍ ഡിമാന്‍ഡുണ്ട്. ഇടിഎഫുകള്‍ പോലുള്ള ഡിജിറ്റല്‍ നിക്ഷേപങ്ങള്‍ കൂടുതല്‍ ശക്തമായി. കൂടാതെ മൈക്രോചിപ്പ് പോലുള്ള സാങ്കേതിക വിദ്യ രംഗത്തും സ്വർണത്തിന്റെ ഡിമാന്‍ഡ് വർധിച്ച് വരികയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യന്‍ റീജിയണൽ സിഇഒ സച്ചിന്‍ ജെയിന്‍ പറയുന്നു. ദി വീക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണത്തിന്‍റെ വില കുറയണമെങ്കിൽ ആഗോള രാഷ്ട്രീയ സങ്കർഷങ്ങൾക്ക് അയവുണ്ടാകണം. അതായത് ട്രംപ്, ഷി ജിൻപിംങ്, പുടിൻ തുടങ്ങിയവർ തമ്മിൽ പൂർണ്ണ സൗഹൃദം നിലനിൽക്കണം.യുദ്ധങ്ങളോ സംഘർഷങ്ങളോ വ്യാപാര തർക്കങ്ങളോ ഇല്ലാത്ത ലോകം വരണം. എന്നാൽ ഇപ്പോഴത്തെ ആഗോള സാഹചര്യം അങ്ങനെല്ല. ഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ കൂടുന്നതിനാൽ സ്വർണ്ണത്തിന് അനുകൂലമായ കാലമാണ്. അതിനാല്‍ തന്നെ താല്‍ക്കാലികം അല്ലെങ്കിലും വില ഉയരാന്‍ തന്നെയാണ് സാധ്യതയെന്നും സച്ചിന്‍ ജെയിന്‍ കൂട്ടിച്ചേർക്കുന്നു.
യുഎസും റഷ്യയും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, നിരക്ക് കുറയ്ക്കൽ പ്രതീക്ഷകൾ, യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടൽ എന്നിവ ഇപ്പോഴും സ്വർണ്ണത്തെ പിന്തുണയ്ക്കുന്നു," സ്വർണ്ണത്തിനും വെള്ളിക്കും വേണ്ടിയുള്ള ദീർഘകാല പ്രവണതയെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് മാർക്കറ്റ് വിദഗ്ധനായ തരുൺ സത്സംഗി വ്യക്തമാക്കി. ഭൗമരാഷ്ട്രീയ അനിശ്ചിതത്വം പലപ്പോഴും നിക്ഷേപകരെ സുരക്ഷിതമായ ഒരു ആസ്തിയായി സ്വർണ്ണത്തിലേക്ക് നയിക്കുന്നു, ഇത് അതിന്റെ ആവശ്യകതയും വിലയും വർദ്ധിപ്പിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications