കുതിച്ചും കിതച്ചും ചാഞ്ചാടിക്കളിച്ച സ്വർണവില ഇന്ന് സഡൻ ബ്രേക്കിട്ടു. കഴിഞ്ഞ 7 ദിവസത്തിനിടെ 7,880 രൂപയാണ് പവന് കൂടിയത്. എന്നാൽ ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത് ആഭരണപ്രേമികളെ സംബന്ധിച്ച് ആശ്വാസം പകരുന്ന കാര്യമാണ്. എന്നാൽ വരും ദിവസങ്ങളിൽ സ്വർണവിലയിൽ എന്ത് സംഭവിക്കുമെന്ന് പറയുക സാധ്യമല്ല. എന്തായാലും ഇന്നത്തെ സ്വർണവില നമുക്ക് പരിശോധിക്കാം.
ഇന്നത്തെ സ്വർണവില
ഇന്നലെ രാവിലെ സ്വർണം പവന് 1,640 രൂപ കൂടിയിരുന്നു. 1,16,480 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 14,560 രൂപ. എന്നാൽ ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് ഉച്ചയ്ക്ക് ശേഷം കുറഞ്ഞത്. അതോടെ പവൻ 1,15,800 രൂപയിലെത്തി. ഗ്രാം 14,475 രൂപ. അതേവിലയിൽ തന്നെയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നൽകണം.
സ്വർണവില ഉയർന്നേക്കും
സ്വർണവിലയിലെ ഇപ്പോഴത്തെ ചാഞ്ചാട്ടത്തെ താൽക്കാലിക കുറവോ അല്ലെങ്കിൽ താൽക്കാലികമായ ഉയർച്ചയോ എന്ന രീതിയിൽ കണ്ടാൽ മതി എന്നാണ് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ് പറയുന്നത്. ദീർഘകാലയളവിൽ സ്വർണത്തിന്റെ വിലയിൽ വർധനവ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കാരണം അന്താരാഷ്ട്ര രാഷ്ട്രീയം ഇപ്പോഴും പുകയുകയാണ്. ഇറാനുമായിട്ടുള്ള ചർച്ചകളൊക്കെ ഏത് ദിശയിലായിരിക്കും മുന്നോട്ടു പോവുക എന്നുള്ള കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.ആഗോള ആഗോളതലത്തിൽ ഡോളറിന്റെ മൂല്യം അല്പം കുറയാനാണ് സാധ്യത. തൊഴിൽ ഡാറ്റ വരുമ്പോൾ നമ്മുക്ക് വ്യക്തമായിട്ട് അക്കാര്യം അറിയാൻ കഴിയുമെന്നും അദ്ദേഹം സീ ന്യൂസ് മലയാളത്തോട് പറഞ്ഞു.

സ്വർണം വാങ്ങിക്കൂട്ടി ചൈന
ചൈന വലിയ അളവില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് നിലവില്‍ സ്വര്‍ണവില ഉയരുന്നതിന് പ്രധാന കാരണം. ഓരോ മാസവും വാങ്ങി സൂക്ഷിക്കുന്ന സ്വര്‍ണത്തിന്റെ അളവില്‍ ചൈനീസ് കേന്ദ്ര ബാങ്ക് വര്‍ധനവ് വരുത്തുന്നു. കഴിഞ്ഞ ഡിസംബറില്‍ 74.15 ദശലക്ഷം ട്രോയ് ഔണ്‍സ് ആയിരുന്നു ചൈനയുടെ സ്വര്‍ണ ശേഖരം എങ്കില്‍, അത് ജനുവരിയില്‍ 74.19 ആയി മാറി. 2026 അവസാനത്തോടെ സ്വർണവില ഒരു ഔൺസിന് 6,300 ഡോളറാകും എന്നാണ് ജെപി മോർഗന്റെ പ്രവചനം.
ഇപ്പോൾ വാങ്ങുന്നതാണ് ബുദ്ധി
കല്യാണ സീസണില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യകത കൂടും. അത്തരത്തില്‍ ഡിമാന്‍ഡിന് അനുസരിച്ച് മഞ്ഞലോഹത്തിന് നിരക്ക് വര്‍ധനയുണ്ടാകും. അതുകൊണ്ടുതന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും. കയ്യിൽ പണ മുള്ളവർ ഇപ്പോൾ തന്നെ സ്വർണം വാങ്ങുന്നതാണ് ബുദ്ധി. കാരണം ദീർഘകാലാടിസ്ഥാനത്തിൽ സ്വർണവില മുകളിലേക്ക് തന്നെ പോകും എന്ന കാര്യം സാമ്പത്തിക വിദഗ്ധർ ഉറപ്പിച്ച് പറയുന്നുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications