സ്വർണ്ണത്തിന് തുടർച്ചയായി താഴ്ച. വിലയിൽ ഇന്ന് പവന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ കുറഞ്ഞ തുകകൾ വീതം സ്വർണവിലയിൽ നിന്നും കുറഞ്ഞുകൊണ്ടേ ഇരിക്കുന്നത് വലിയ ആശ്വാസമാണ് ആഭരണ പ്രേമികൾക്ക് നൽകുന്നത്. ഇന്ന് ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വർണവില ₹8,185 ലേക്ക് എത്തി. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇത് വാങ്ങാനുള്ള അവസരം ആണെങ്കിലും നിലവിൽ അവരെല്ലാം നഷ്ടത്തിലാണ് ഉള്ളത്.
ഇന്നത്തെ സ്വർണ്ണവില നോക്കിയാൽ, ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കുറഞ് ₹8,185 ലേക്കും ഒരു പവൻ സ്വർണത്തിന് അതായത് 8ഗ്രാം സ്വർണത്തിന് ₹65,480 രൂപയിലേക്കും താഴ്ന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഇത് ₹65,720 രൂപയായിരുന്നു 240 രൂപ കുറഞ്ഞതോടെയാണ് വില താഴ്ന്നത്. ഇനി 10 ഗ്രാം സ്വർണത്തിന് ആകട്ടെ ₹81,850 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഇത് ₹82,150 രൂപയായിരുന്നു അതായത് 300 രൂപയുടെ കൂടുതൽ ഇന്നലെ ഉണ്ടായിരുന്നു. 100 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില ₹8,18,500 രൂപയാണ്. അതായത് ₹3000 രൂപയുടെ കുറവ് ഇന്നലത്തെ സ്വർണ വിലയിൽ നിന്നും ഉണ്ടായിട്ടുണ്ട്. മേൽ പറഞ്ഞതെല്ലാം 22k സ്വർണ്ണത്തിന്റെ വിലയാണ്.
24k സ്വർണ്ണവിലയിലേക്ക് വരുമ്പോൾ ₹33 രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്. അതായത് കഴിഞ്ഞ ദിവസം 8962 ആയിരുന്ന സ്വർണ്ണവില ഇന്ന് ₹8,929 ആയി കുറഞ്ഞിട്ടുണ്ട് ഗ്രാമിന്. ഒരു പവൻ സ്വർണത്തിന് ആകട്ടെ ₹264 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. അതായത് 71,696 എന്ന കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 71,432 എന്ന നിലയിലേക്ക് താഴ്ന്നിരിക്കുന്നു. 10 ഗ്രാം സ്വർണത്തിലേക്ക് വരുമ്പോൾ ₹89,220 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ഇത് ₹89,620 രൂപയായിരുന്നു. അതായത് 10 ഗ്രാമിൽ ₹330 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ഇനി 100 ഗ്രാം എടുത്തു നോക്കിയാൽ ₹8,92,900 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ഇത് ₹8,96,200 ആയിരുന്നു.

18k സ്വർണ്ണവിലയിലേക്ക് വരുമ്പോൾ ഇന്ന് ഒരു ഗ്രാമിന് ₹6,697 രൂപയാണ്. കഴിഞ്ഞദിവസം ഇത് ₹6,722 ആയിരുന്നു. അതായത് ഒരു ഗ്രാം സ്വർണത്തിൽ 25 രൂപ ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിലേക്ക് വരുമ്പോൾ ₹53,576 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ഇത് ₹53,776 ആയിരുന്നു. അതായത് ₹200 രൂപ ഒരു പവന് ഇന്ന് കുറഞ്ഞിട്ടുണ്ട്. 10ഗ്രാം സ്വർണ്ണത്തിന് നോക്കുമ്പോൾ ₹66970 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ആകട്ടെ ₹67,220 രൂപയായിരുന്നു അതായത് ₹250 രൂപയുടെ വ്യത്യാസം. ഇനി 100 ഗ്രാം 18 k സ്വർണം ഇന്ന് വാങ്ങുകയാണെങ്കിൽ ₹6,69700 രൂപ സ്വർണത്തിന് മാത്രമായി നിങ്ങൾ നൽകണം. ₹2500 രൂപയാണ് ഇവിടെ കുറഞ്ഞിരിക്കുന്നത്.
സ്വർണ്ണവില തുടർച്ചയായി കുറയുന്നതിൽ, രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കിലെ മാറ്റം, ട്രംപിന്റെ ട്രേഡ് വാർ എന്നിവയാണ് സ്വാധീനം ചെലുത്തുന്നത്. ലോകമെമ്പാടുമുള്ള സ്വർണ്ണവും വെള്ളിയും സംബന്ധിച്ച ആകെ ആവശ്യവും വില മാറ്റങ്ങളിൽ നിർണായകമായ പങ്ക് വഹിക്കുന്നു. എന്തായാലും നിലവിൽ സ്വര്ണത്തോളം മികച്ച ഒരു സമ്പാദ്യം ഇന്ത്യയിൽ ഇല്ല എന്നത് കൊണ്ട് തന്നെ വാങ്ങാൻ കഴിയുന്നവർ തീർച്ചയായും ഈ വിലക്കുറവ് മുതലാക്കുക.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications