കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. പവന് 400 രൂപ വർദ്ധിച്ച് 37200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4650 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയ്ക്കാണ് കേരളത്തിൽ സ്വർണ വ്യാപാരം നടന്നിരുന്നത്. പവന് 36800 രൂപയായിരുന്നു ഇന്നലെ വരെ സ്വർണ നിരക്ക്. സെപ്റ്റംബർ 24ന് രേഖപ്പെടുത്തിയ പവന് 36720 രൂപയാണ് കേരളത്തിൽ സ്വർണത്തിന് കഴിഞ്ഞ രണ്ടര മാസത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില.
ഇന്ത്യൻ വിപണി
കഴിഞ്ഞ സെഷനിൽ ശക്തമായ നേട്ടം കൈവരിച്ചതിന് ശേഷം ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ വിലയിൽ നേരിയ നേട്ടം. എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.1 ശതമാനം ഉയർന്ന് 50,190 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.5 ശതമാനം ഉയർന്ന് കിലോയ്ക്ക് 60,730 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ, സ്വർണ വില 1% അഥവാ 502 രൂപ ഉയർന്നിരുന്നു. വെള്ളി വില 1,360 രൂപ അഥവാ 2.3 ശതമാനം ഉയർന്നിരുന്നു.
വില ഇടിഞ്ഞു
ഓഗസ്റ്റ് 7 ലെ ഏറ്റവും ഉയർന്ന നിരക്കായ 56,200 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ വില 10 ഗ്രാമിന് 6,000 രൂപ ഇടിവ് രേഖപ്പെടുത്തി. ആഗോള സമ്പദ്‌വ്യവസ്ഥയിലെ വെല്ലുവിളികൾ കണക്കിലെടുത്താണ് സ്വർണ്ണ വില നിലവിൽ കുറഞ്ഞിരിക്കുന്നതെന്ന് വിശകലന വിദഗ്ധർ പറയുന്നു.
ആഗോള വിപണി
ആഗോള വിപണികളിൽ, യുഎസ് ഡോളർ സ്വർണ്ണ വിലയെ പിന്തുണച്ചു. കഴിഞ്ഞ സെഷനിൽ 1.1 ശതമാനം ഉയർന്ന് സ്‌പോട്ട് സ്വർണം ഔൺസിന് 0.15 ശതമാനം ഉയർന്ന് 1,883.69 ഡോളറിലെത്തി. മുൻ സെഷനിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയ ശേഷം ഡോളർ സൂചിക ഇന്നും 0.04 ശതമാനം ഇടിഞ്ഞു. ദുർബലമായ ഡോളർ മറ്റ് കറൻസികളുടെ ഉടമകൾക്ക് സ്വർണം വിലകുറഞ്ഞതാക്കും. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി വില ഇന്ന് ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 23.68 ഡോളറിലെത്തി. പ്ലാറ്റിനം 0.2 ശതമാനം ഇടിഞ്ഞ് 880.56 ഡോളറിലെത്തി.
സ്വർണ വില കഴിഞ്ഞ ആഴ്ച്ചയിൽ
യുഎസ് ഡോളറിലെ നേട്ടത്തെത്തുടർന്ന് ചരക്കുകളുടെ വിൽപ്പനയുടെ ഭാഗമായി കഴിഞ്ഞയാഴ്ച സ്വർണ വില കുത്തനെ ഇടിഞ്ഞിരുന്നു. യുഎസ് ഡോളർ സൂചിക ജൂലൈയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നതിനെ തുടർന്നാണിത്. സാമ്പത്തികവും രാഷ്ട്രീയവുമായ അനിശ്ചിതത്വ കാലഘട്ടത്തിൽ നേട്ടമുണ്ടാക്കുന്ന ഒരു സുരക്ഷിത നിക്ഷേപ താവളമായാണ് എല്ലാവരും സ്വർണ്ണത്തെ കണക്കാക്കുന്നത്.
സ്വർണ ഇടിഎഫ് നിക്ഷേപം
സ്വർണ്ണ ഇടിഎഫ് നിക്ഷേപത്തിൽ ഇന്ന് ചെറിയ ഉയർച്ച കണ്ടു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഹോൾഡിംഗ്സ് തിങ്കളാഴ്ച 0.16 ശതമാനം ഉയർന്ന് 1,268.89 ടണ്ണായി. ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ കാരണം സ്വർണ്ണത്തിൽ സ്ഥിരമായ ഇടിവ് പ്രതീക്ഷിക്കുന്നില്ലെന്നും സ്വർണ്ണ വില വീണ്ടെടുക്കുകയാണെങ്കിൽ, വെള്ളിയും തിരിച്ചുവരവ് നടത്തിയേക്കാമെന്ന് കൊട്ടക് സെക്യൂരിറ്റീസ് പറയുന്നു.
More From GoodReturns

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക



Click it and Unblock the Notifications