സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിക്കുന്നു. പവന് 160 രൂപ വർദ്ധിച്ച് 38880 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. നവംബറിലെയും രണ്ടര മാസത്തിനിടയിലെ തന്നെയും ഏറ്റവും ഉയർന്ന വിലയ്ക്കാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4860 രൂപയാണ് വില. ഈ മാസത്തെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 37680 രൂപയാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 37880 രൂപയായിരുന്നു.
ആഭ്യന്തര വിപണി
വിലയേറിയ ലോഹങ്ങൾക്ക് ആഗോള വിപണിയിൽ സമീപകാല നേട്ടങ്ങൾ വർദ്ധിപ്പിച്ചതിനാൽ ഇന്ന് ഇന്ത്യൻ വിപണികളിലും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.16 ശതമാനം ഉയർന്ന് 52,252 രൂപയിലെത്തി. വെള്ളി വില 0.8 ശതമാനം ഉയർന്ന് കിലോയ്ക്ക് 65,880 രൂപയായി ഉയർന്നു.
ഒരാഴ്ച്ചയിലെ വർദ്ധനവ്
കഴിഞ്ഞയാഴ്ച മുതലാണ് സ്വർണ വില കുത്തനെ ഉയരാൻ തുടങ്ങിയത്. കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ 10 ഗ്രാമിന് 1,500 രൂപ വില വർദ്ധനവാണുണ്ടായിരിക്കുന്നത്. അതേസമയം, വെള്ളി വില ഈ ആഴ്ചയിൽ കിലോയ്ക്ക് 4,000 രൂപ നേട്ടമുണ്ടാക്കി. ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപ വരെ ഉയർന്നിരുന്നു.
ആഗോള വിപണി
ആഗോളതലത്തിലും, സ്വർണ്ണ വില ഇന്ന് ഉയർന്നിട്ടുണ്ട്, ദുർബലമായ ഡോളറിന്റെ പിന്തുണയും ജോ ബൈഡൻ പ്രസിഡന്റായതിനെ തുടർന്നുള്ള ശുഭാപ്തിവിശ്വാസത്തിനുമിടയിൽ കൂടുതൽ യുഎസ് ഉത്തേജനം പ്രതീക്ഷിക്കുന്നതാണ് വില ഉയരാൻ കാരണം. സ്വർണ വില 0.2 ശതമാനം ഉയർന്ന് 1,955.76 ഡോളറിലെത്തി. വെള്ളി വില ഔൺസിന് 0.5 ശതമാനം ഉയർന്ന് 25.72 ഡോളറിലെത്തി. പ്ലാറ്റിനം 0.8 ശതമാനം ഉയർന്ന് 896 ഡോളറിലെത്തി.
ഡോളർ സൂചിക
ഡോളർ സൂചിക രണ്ട് മാസത്തിലധികം താഴ്ന്ന 92.177 എന്ന നിലയിലേക്ക് കുതിക്കുകയായിരുന്നു. ദുർബലമായ യുഎസ് ഡോളർ മറ്റ് കറൻസികൾ കൈവശമുള്ള നിക്ഷേപകർക്ക് നേട്ടമാണ്. ഇത് സ്വർണത്തിന്റെ ആവശ്യം വർദ്ധിപ്പിക്കും. സ്വർണം കൂടുതലും യുഎസ് ഡോളറിലാണ് വ്യാപാരം ചെയ്യുന്നത്. ഇന്ത്യ സ്വർണ്ണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാരാണ്.
ഇടിഎഫ് നിക്ഷേപം
ജോ ബൈഡൻ യുഎസ് പ്രസിഡന്റ് സ്ഥാനം നേടുമെന്ന് വ്യക്തമായതോടെ സ്വർണ്ണ ഇടിഎഫ് നിക്ഷേപവും ഉയർന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ സ്വർണ്ണ ഇടിഎഫായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഓഹരികൾ 0.63 ശതമാനം ഉയർന്ന് 1,260.30 ടണ്ണായി.
വില ഉയരാൻ കാരണം
ലോകമെമ്പാടും വർദ്ധിച്ചു വരുന്ന കൊറോണ വൈറസ് കേസുകളെക്കുറിച്ചുള്ള ആശങ്കകളും സ്വർണ്ണ വില ഉയരാൻ കാരണമാണ്. ആഗോള കൊവിഡ്-19 അണുബാധ 5 കോടി കവിഞ്ഞു. പണപ്പെരുപ്പത്തിനെതിരായ ഒരു വേലിയായാണ് നിക്ഷേപകർ സ്വർണത്തെ കണക്കാക്കുന്നത്.
സോവറിൻ ഗോൾഡ് ബോണ്ട്
ഈ സാമ്പത്തിക വർഷത്തെ ഏറ്റവും പുതിയ സോവറിൻ ഗോൾഡ് ബോണ്ടുകൾ ഇന്ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു. ഈ ആഴ്ച ആഘോഷിക്കുന്ന ധൻതേരസിനും ദീപാവലിക്കും മുന്നോടിയായാണ് ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2020-21ലെ എട്ടാമത്തെ സീരീസിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 5,177 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications