കേരളത്തിൽ സ്വർണ വില ഇന്ന് വീണ്ടും ഉയർന്നു. പവന് 80 രൂപ ഉയർന്ന് 37360 രൂപയ്ക്കാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഡിസംബർ 21ന് രേഖപ്പെടുത്തിയ 37680 രൂപയാണ്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വർണ വില ഡിസംബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 35920 രൂപയാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ വില ഇടിഞ്ഞു. വെള്ളി വില ഉയർന്നു. എംസിഎക്സിൽ ഫെബ്രുവരിയിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.16 ശതമാനം കുറഞ്ഞ് 50,070 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ നാലാമത്തെ തവണയും സ്വർണ വില കുറഞ്ഞു. വെള്ളി വില കിലോയ്ക്ക് 0.1 ശതമാനം ഉയർന്ന് 67,641 രൂപയിലെത്തി. ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കായ 56,200 രൂപയേക്കാൾ സ്വർണ വില വളരെ കുറവാണ്. എംസിഎക്സിൽ ബുധനാഴ്ച സ്വർണം 50,149 രൂപയിലും വെള്ളി 67,576 രൂപയിലുമാണ് ക്ലോസ് ചെയ്തത്.
അന്താരാഷ്ട്ര വിപണി
അന്താരാഷ്ട്ര വിപണികളിൽ വ്യാഴാഴ്ച സ്വർണ വിലയിൽ കാര്യമായ മാറ്റമില്ല. കഴിഞ്ഞ സെഷനിൽ ഒരു ശതമാനം വരെ ഉയർന്ന സ്പോട്ട് സ്വർണ വില ഔൺസിന് 1,872.60 ഡോളറായിരുന്നു. എന്നാൽ ഇന്ന് യുഎസ് സ്വർണ്ണ ഫ്യൂച്ചർ 0.1 ശതമാനം ഇടിഞ്ഞ് 1,877.00 ഡോളറിലെത്തി. വെള്ളി വില ഒരു ശതമാനം ഉയർന്ന് ഔൺസിന് 25.38 ഡോളറിലെത്തി.
കഴിഞ്ഞ ഒരു വർഷം
ഈ വർഷം സ്വർണ വില 23 ശതമാനത്തിലധികം ഉയർന്നു. 2019ലെ ഇരട്ട അക്ക നേട്ടത്തിനുശേഷം, തുടർച്ചയായ രണ്ടാം വർഷമാണ് സ്വർണം വീണ്ടും ഇരട്ട അക്ക നേട്ടം കൈവരിക്കുന്നത്. മാർച്ച് പകുതി മുതൽ കൊവിഡ് 19 ആഗോള തലത്തിൽ ശ്രദ്ധയാകർഷിച്ചപ്പോൾ സ്വർണ്ണ വിലയിൽ വലിയ മുന്നേറ്റം ഉണ്ടായി. ഓഗസ്റ്റിൽ സ്വർണ വില എംസിഎക്സിലെ എക്കാലത്തെയും ഉയർന്ന നിരക്കായ 56,200 രൂപയിലെത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications