കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. പവന് 320 രൂപ വർദ്ധിച്ച് 38400 രൂപയാണ് ഇന്നത്തെ വില. ആഗസ്റ്റ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. ഗ്രാമിന് 4800 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 37880 രൂപയായിരുന്നു.
എംസിഎക്സിൽ വില ഇടിവ്
കഴിഞ്ഞ സെഷനിൽ വലിയ നേട്ടം കൈവരിച്ചതിന് ശേഷം ഇന്ത്യൻ സ്വർണ വിപണിയായ എംസിഎക്സിൽ ഇന്ന് സ്വർണ വില ഇടിഞ്ഞു. എംസിഎക്സിൽ ഡിസംബർ സ്വർണ്ണ ഫ്യൂച്ചർ നിരക്ക് 10 ഗ്രാമിന് 0.28 ശതമാനം ഇടിഞ്ഞ് 51,910 രൂപയിലെത്തി. വെള്ളി ഫ്യൂച്ചർ വില 0.32 ശതമാനം ഉയർന്ന് കിലോയ്ക്ക് 64,460 രൂപയായി. ഇന്നലെ എംസിഎക്സിൽ സ്വർണ്ണ വില 10 ഗ്രാമിന് 1,257 രൂപയും വെള്ളി വില കിലോഗ്രാമിന് 2,700 രൂപയും ഉയർന്നിരുന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ ഇന്ന് സ്വർണ വില ഇടിഞ്ഞു. കഴിഞ്ഞ സെഷനിൽ വില 2.4 ശതമാനം ഉയർന്ന സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 0.4 ശതമാനം ഇടിഞ്ഞ് 1,940.86 ഡോളറിലെത്തി. ഏഴ് മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നേട്ടമാണ് ഇന്നലെ ആഗോള വിപണിയിലുണ്ടായത്. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില 1.6 ശതമാനം ഇടിഞ്ഞ് 24.93 ഡോളറിലെത്തി. പ്ലാറ്റിനം നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 886.63 ഡോളറിലെത്തി.
ഡോളർ സൂചിക
ഇന്ന് ഡോളർ സൂചിക 0.08% ഉയർന്നു. ഫെഡറൽ റിസർവിന്റെ അയഞ്ഞ വായ്പാനയ പ്രഖ്യപനത്തെ തുടർന്നാണിത്. പലിശ നിരക്ക് അതേപടി നിലനിർത്തിയുള്ള പ്രഖ്യാപനമാണ് ഇന്നലെ നടത്തിയത്. യുഎസിന്റെ സാമ്പത്തിക വീണ്ടെടുക്കൽ നിലനിർത്താൻ അടുത്ത കുറച്ച് മാസങ്ങളിൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഫെഡറൽ റിസർവ് വീണ്ടും വാഗ്ദാനം ചെയ്തു.
ഈ വർഷത്തെ സ്വർണ വില
കൊറോണ വൈറസിന്റെ സാമ്പത്തിക ആഘാതം പരിഹരിക്കുന്നതിനായി കേന്ദ്ര ബാങ്കുകളും സർക്കാരുകളും നൽകിയ ഉത്തേജനങ്ങൾക്കിടയിൽ ഇന്ത്യയിൽ ഈ വർഷം ഇതുവരെ സ്വർണ വില 31 ശതമാനത്തിലധികം ഉയർന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications