കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്. പവന് 160 രൂപ വർദ്ധിച്ച് 35920 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4490 രൂപയാണ് ഇന്നത്തെ വില. ഇന്നലെ അഞ്ച് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് സ്വർണ വില കുറഞ്ഞിരുന്നു. ജൂൺ മാസത്തിലാണ് സ്വർണ വില ഇതിലും കുറഞ്ഞ നിരക്കിൽ വ്യാപാരം നടത്തിയിട്ടുള്ളത്. പവന് സ്വർണ വില 36000ന് താഴേയ്ക്ക് എത്തുന്നതും മാസങ്ങൾക്ക് ശേഷമാണ്.
നവംബറിലെ സ്വർണ വില
നവംബറിലെ കണക്ക് പരിശോധിച്ചാല്‍ നവംബര്‍ ഒന്‍പതിനാണ് സ്വര്‍ണ വില ഏറ്റവും ഉയര്‍ന്ന നിരക്കിലേയ്ക്ക് ഉയർന്നത്. ഈ ദിവസം സ്വര്‍ണം പവന് വില 38,880 രൂപയിൽ തൊട്ടു. അന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ വിലയിൽ ഏതാനും ആഴ്ച്ചകൾക്കുള്ളിൽ പവന് 3000 രൂപയിൽ അധികം കുറവ് രേഖപ്പെടുത്തി.
ആഭ്യന്തര വിപണി
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇന്ത്യൻ വിപണിയിൽ ഉയർന്നു. എംസിഎക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.3 ശതമാനം ഉയർന്ന് 48,070 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 1.2 ശതമാനം ഉയർന്ന് കിലോയ്ക്ക് 60,977 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് 0.4 ശതമാനം ഇടിഞ്ഞപ്പോൾ വെള്ളി 0.2 ശതമാനം താഴ്ന്നിരുന്നു.
റെക്കോർഡിൽ നിന്ന് താഴേയ്ക്ക്
ഓഗസ്റ്റിൽ റെക്കോർഡ് ഉയർന്ന് നിരക്കായ 56,200 രൂപയിലെത്തിയതിന് ശേഷമാണ് സ്വർണ വില താഴേക്ക് പോയത്. നവംബറിൽ മാത്രം സ്വർണ വില 10 ഗ്രാമിന് 2,500 രൂപ കുറഞ്ഞു.
അന്താരാഷ്ട്ര വിപണി
അന്താരാഷ്ട്ര വിപണികളിൽ, സ്വർണ നിരക്ക് ഇന്ന് ഉയർന്നു. സ്‌പോട്ട് സ്വർണ വില ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,778.76 ഡോളറിലെത്തി. ഡോളർ സൂചിക 0.05% ഇടിഞ്ഞു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 22.64 ഡോളറിലെത്തി. പ്ലാറ്റിനം 0.4 ശതമാനം ഉയർന്ന് 968.78 ഡോളറിലും പല്ലേഡിയം 0.1 ശതമാനം ഇടിഞ്ഞ് 2,370.63 ഡോളറിലുമെത്തി. ഏഷ്യൻ ഓഹരികളും യുഎസ് ഫ്യൂച്ചറുകളും ഇന്ന് ഉയർന്ന വ്യാപാരം നടത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
