കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്. പവന് 80 രൂപ വർദ്ധിച്ച് 37440 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4680 രൂപയാണ് സ്വർണ വില. കഴിഞ്ഞ മൂന്ന് ദിവസവും ഒരേ വിലയ്ക്കാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. 37360 രൂപയായിരുന്നു ഇന്നലെ വരെ കേരളത്തിലെ സ്വർണ വില.
എംസിഎക്സിലെ സ്വർണ വില
പുതുവത്സരത്തിന്റെ ആദ്യ ദിവസം എംസിഎക്സിൽ സ്വർണ്ണം, വെള്ളി വിലകൾ ഉയർന്നു. എംസിഎക്‌സിലെ സ്വർണ്ണ ഫ്യൂച്ചർ നിരക്ക് 10 ഗ്രാമിന് 0.09 ശതമാനം ഉയർന്ന് 50,198 രൂപയായി. വെള്ളി വില 0.14 ശതമാനം ഉയർന്ന് 68,200 രൂപയിലെത്തി. ഇന്ത്യൻ വിപണികളിൽ, സ്വർണ്ണവും വെള്ളിയും 2020 ൽ ശക്തമായ വാർഷിക നേട്ടം രേഖപ്പെടുത്തി. ആഭ്യന്തര സ്വർണ വില 2020ൽ 27 ശതമാനവും വെള്ളി വില 50 ശതമാനവും ഉയർന്നു.
ആഗോള വിപണി
ആഗോള വിപണികളിൽ, 2020 ൽ സ്വർണ വില 25% ഉയർന്നു. കേന്ദ്ര ബാങ്കുകളുടെയും സർക്കാരുകളുടെയും സാമ്പത്തിക ഉത്തേജത്തിനും ഡോളറിന്റെ ഇടിവിനും ഇടയിൽ സ്വർണം ഒരു ദശകത്തിനിടെ ഏറ്റവും വലിയ വാർഷിക നേട്ടം രേഖപ്പെടുത്തി. ഇന്ന് സ്വർണ വില 0.2 ശതമാനം വർധിച്ച് ഔൺസിന് 1,898.36 ഡോളറിലെത്തി.
മറ്റ് ലോഹങ്ങളുടെ വില വർദ്ധനവ്
കൊവിഡ് വാക്സിനുകൾ എത്തിയതോടെ ഓഗസ്റ്റിലെ റെക്കോർഡ് ഉയരത്തിൽ നിന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു. എന്നാൽ ഡോളറിന്റെ തുടർച്ചയായ ബലഹീനത വർഷാവസാനം സ്വർണത്തെ പിന്തുണയ്ക്കാൻ സഹായിച്ചു. മറ്റ് വിലയേറിയ ലോഹങ്ങളിൽ, വ്യാവസായിക ആവശ്യകതയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസത്തിനിടയിൽ സ്‌പോട്ട് വെള്ളി വില 48% വാർഷിക നേട്ടം കൈവരിച്ചു. പല്ലേഡിയം തുടർച്ചയായ അഞ്ചാം വാർഷിക നേട്ടം കൈവരിച്ചു. 2020 ൽ 26% വർദ്ധനവാണ് പല്ലേഡിയം കൈവരിച്ചത്. പ്ലാറ്റിനം വില 11% ഉയർന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications