കേരളത്തിൽ ഇന്ന് സ്വർണ വില കുതിച്ചുയർന്നു. പവന് 240 രൂപ വർദ്ധിച്ച് 37440 രൂപയാണ് ഇന്നത്തെ സ്വർണ വില. ഒരു ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വർണ വില ഡിസംബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 35920 രൂപയാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണികളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.75 ശതമാനം ഉയർന്ന് 50,678 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ കിലോഗ്രാമിന് 3 ശതമാനം അഥവാ 2,000 രൂപ ഉയർന്ന് 69,874 രൂപയിലെത്തി.
ആഗോള വിപണി
ആഗോള വിപണികളിൽ, യുഎസിലെ നിയമനിർമ്മാതാക്കൾ 900 ബില്യൺ ഡോളർ കൊവിഡ്-19 സാമ്പത്തിക ദുരിതാശ്വാസ പാക്കേജിന് സമ്മതിച്ചതിനെത്തുടർന്ന് സ്വർണ്ണ നിരക്ക് ഉയർന്നു. സ്‌പോട്ട് സ്വർണ വില 0.4 ശതമാനം ഉയർന്ന് 1,888.76 ഡോളറിലെത്തി. വെള്ളി വില 0.9 ശതമാനം ഉയർന്ന് ഔൺസിന് 26.01 ഡോളറിലെത്തി. പ്ലാറ്റിനം നിരക്ക് 0.1 ശതമാനം ഉയർന്ന് 1,036.75 ഡോളറിലും പല്ലേഡിയം 0.1 ശതമാനം ഇടിഞ്ഞ് 2,358.71 ഡോളറിലുമെത്തി.
ഡിസ്കൗണ്ട്
ആഭ്യന്തര വിലയിലുണ്ടായ വർദ്ധനവിനെ തുടർന്ന് ആറ് ആഴ്ചയ്ക്കിടെ ആദ്യമായി ഇന്ത്യയിൽ ഭൗതിക സ്വർണം ഡിസ്കൗണ്ടിൽ വിറ്റു. ഔദ്യോഗിക ആഭ്യന്തര വിലയേക്കാൾ ഡീലർമാർ ഈ ആഴ്ച ഒരു ഔൺസിന് ഒരു ഡോളർ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് വിവരം.ഇന്ത്യയിലെ സ്വർണ്ണ വിലയിൽ ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
കഴിഞ്ഞ മാസം
സ്വർണത്തിന്റെയും വെള്ളിയുടെയും ആഭരണ വിൽപ്പനയുടെ ശരാശരി ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ 16 ശതമാനം ഉയർന്നിരുന്നു. ആഭരണ വിൽപ്പന തുകയുടെ കാര്യത്തിൽ 16% വർധനയുണ്ടായി. സ്റ്റാർട്ടപ്പ് ഒക്രെഡിറ്റ് ശേഖരിച്ച കണക്കുകൾ പ്രകാരം സ്വർണ്ണ ആഭരണ വിൽപ്പനയുടെ തൂക്കം കഴിഞ്ഞ വർഷത്തെ ഉത്സവ സീസണിനെ അപേക്ഷിച്ച് 70% കുറഞ്ഞിരുന്നു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
