ഇന്ന് സ്വർണ വില ഉയർന്നു; ഈ ആഴ്ച്ച കുറഞ്ഞത് 2000 രൂപ, വെള്ളി വിലയിലും വർദ്ധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.35 ശതമാനം ഉയർന്ന് 50,339 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.38 ശതമാനം ഉയർന്ന് കിലോയ്ക്ക് 62,780 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.6 ശതമാനം അഥവാ 310 രൂപ കുറഞ്ഞിരുന്നു. വെള്ളി നിരക്ക് കിലോയ്ക്ക് 1 ശതമാനം അല്ലെങ്കിൽ 600 രൂപ കുറഞ്ഞു.

വിലയിടിവ്

വിലയിടിവ്

അടുത്തിടെയുള്ള വിലയിടിവ് ഉത്സവ സീസണിൽ ഇന്ത്യയിൽ സ്വർണ്ണ ഡിമാൻഡ് വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ധൻതേരസ് ആഘോഷിക്കുമ്പോൾ ശനിയാഴ്ച ദീപാവലി ആഘോഷിക്കും. ഇന്ത്യയിൽ, ഈയാഴ്ച സ്വർണ്ണ വില കുത്തനെ ഇടിഞ്ഞിരുന്നു. ഈ ആഴ്ച 10 ഗ്രാമിന് 2,000 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

പൊന്നിൽ കുളിച്ച് മുത്തൂറ്റും മണപ്പുറവും; വില കൂടിയപ്പോൾ സ്വർണം പണയം വയ്ക്കാൻ ഓടി ആളുകൾപൊന്നിൽ കുളിച്ച് മുത്തൂറ്റും മണപ്പുറവും; വില കൂടിയപ്പോൾ സ്വർണം പണയം വയ്ക്കാൻ ഓടി ആളുകൾ

കേരളത്തിലെ ഇന്നത്തെ വില

കേരളത്തിലെ ഇന്നത്തെ വില

കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 37760 രൂപയാണ്. ഗ്രാമിന് 4720 രൂപയാണ് ഇന്നത്തെ നിരക്ക്. നവംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 37680 രൂപയാണ്. നവംബർ 10നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. നവംബറിലെ ഏറ്റവും ഉയർന്ന വില നവംബർ 9ന് രേഖപ്പെടുത്തിയ 38880 രൂപയാണ്.

റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി നിരക്കിൽ സർക്കാരിന്റെ ഉള്ളി വിതരണം, കിലോയ്ക്ക് വെറും 32 രൂപ മാത്രംറേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി നിരക്കിൽ സർക്കാരിന്റെ ഉള്ളി വിതരണം, കിലോയ്ക്ക് വെറും 32 രൂപ മാത്രം

ഇന്ന് ധൻതേരസ്

ഇന്ന് ധൻതേരസ്

ഇന്ന് ധൻതേരസ് ദിനമായതിനാൽ രാജ്യമെമ്പാടുമുള്ള ജ്വല്ലറികളിൽ മികച്ച വിൽപ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വർണം വാങ്ങാൻ ഏറ്റവും ശുഭമായ ദിവസമാണ് ധൻതേരസ്. ഈ ദിവസം സ്വർണം വാങ്ങുന്നത് ഒരു ആചാരത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ധൻതേരസ്, ദീപാവലി ദിവസങ്ങളിൽ ഉപഭോക്താക്കളുടെ സ്വർണം വാങ്ങൽ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ അഹമ്മദ് എംപി പറഞ്ഞു.

ഉള്ളി ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാം ഇവിടെ നിന്ന്, ഏറ്റവും കൂടുതൽ വില ഈ നഗരത്തിൽഉള്ളി ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാം ഇവിടെ നിന്ന്, ഏറ്റവും കൂടുതൽ വില ഈ നഗരത്തിൽ

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണിയിൽ, സ്വർണ്ണ വില ഇന്ന് ഉയർന്നു. സ്വർണ വില ഔൺസിന് 1,871.03 ഡോളറായാണ് ഉയർന്നത്. 0.3 ശതമാനം വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള കൊവിഡ് കേസുകളുടെ കുതിച്ചുചാട്ടവും യുഎസ് ഡോളറിന്റെ ദുർബലതയുമാണ് ഇന്നത്തെ സ്വർണത്തിന്റെ നേട്ടത്തിന് കാരണം.

സോവറിൻ ഗോൾഡ് ബോണ്ട്

സോവറിൻ ഗോൾഡ് ബോണ്ട്

ധൻതേരസ് ദിവസമായ ഇന്ന് സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് നിലവിൽ സബ്സ്ക്രിപ്ഷനായി തുറന്നിരിക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കാനുള്ള അവസരമുണ്ട്. സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2020-21-സീരീസിന്റെ എട്ടാമന്റെ ഇഷ്യു വില ഒരു ഗ്രാമിന് 5,177 രൂപയാണ്.

English summary

Gold Prices Rise Today In India; Rs 37760 For 1 Pavan In Kerala | ഇന്ന് സ്വർണ വില ഉയർന്നു; ഈ ആഴ്ച്ച കുറഞ്ഞത് 2000 രൂപ, വെള്ളി വിലയിലും വർദ്ധനവ്

Gold and silver prices rose in the Indian market today. Read in malayalam.
Story first published: Thursday, November 12, 2020, 10:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X