സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു ഗ്രാമിന്റെ ഇന്നത്തെ നിരക്ക് 3,735 രൂപയാണ്. പവന് 120 രൂപയും വര്‍ധിച്ചു. 29,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക്. ജനുവരി 18 മുതൽ ഗ്രാമിന് 29760 രൂപയായിരുന്നു സ്വർണ വില. കഴിഞ്ഞ രണ്ട് ദിവസമായി വിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല.
ചരിത്ര വില
ജനുവരി എട്ടിന് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തി. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്. വീണ്ടും സ്വർണ വില പവന് 30000 രൂപയിലേയ്ക്ക് അടുക്കുമോയെന്നാണ് വ്യാപാരികളും സ്വർണം വാങ്ങാനിരിക്കുന്നവരും കാത്തിരിക്കുന്നത്.
എംസിഎക്സിലെ വില
എംസിഎക്സിൽ സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 0.45 ശതമാനം ഉയർന്ന് 40,128 രൂപയിലെത്തി. സിൽവർ ഫ്യൂച്ചർ നിരക്ക് 0.53 ശതമാനം ഉയർന്ന് കിലോയ്ക്ക് 46,949 രൂപയിലുമെത്തി. ആഭ്യന്തര സ്വർണ്ണ വില രണ്ടാഴ്ചത്തെ ഉയർന്ന നിരക്കിലാണുള്ളത്. ആഗോള വിപണിയിലെ വില വർദ്ധനവിനെ തുടർന്നാണ് ആഭ്യന്തര വിപണിയിലും വില വർദ്ധിച്ചിരിക്കുന്നത്.
ആഗോള വിപണി
ആഗോള വിപണിയില്‍ സ്വർണവിലയില്‍ ഇന്നും വര്‍ദ്ധനവ് രേഖപ്പെടുത്തി. സ്വർണ്ണ വില ഇന്ന് 1,568 ഡോളറായി ഉയർന്നു. ചൈനയിൽ വൈറസ് പടർന്നുപിടിക്കുന്നത് വിപണിയെ ബാധിച്ചിട്ടുണ്ട്. പുതിയ കൊറോണ വൈറസ് കൂടുതൽ ചൈനീസ് നഗരങ്ങളിലേക്ക് വ്യാപിച്ചതോടെ ഏഷ്യൻ ഇക്വിറ്റികൾ ഇടിഞ്ഞു. വെള്ളി വില ഔൺസിന് 0.3 ശതമാനം ഉയർന്ന് 18.12 ഡോളറിലെത്തി. സാമ്പത്തിക, ഭൗമരാഷ്ട്രീയ അനിശ്ചിതത്വ സമയത്ത് സ്വർണ്ണത്തെ ഒരു സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കാറുള്ളത്.
ഇന്ത്യയിലെ വില വർദ്ധനവ്
ഇന്ത്യയിലെ സ്വർണ്ണ വില കഴിഞ്ഞ വർഷം 25% ഉയർന്നിരുന്നു. 2011 ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്, 10 ഗ്രാമിന് 41,300 രൂപ എന്ന റെക്കോർഡ് ഉയരത്തിലേയ്ക്ക് വരെ സ്വർണ വില കുതിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications