ഡിസംബറിൽ തണുത്തുറഞ്ഞ സ്വർണ്ണത്തിന്റെ വില 2025 ജനുവരി ആദ്യവാരത്തിൽ തന്നെ ഉയർച്ച പ്രകടിപ്പിച്ചിരിക്കുകയാണ്. ഡോളറിന്റെ മൂല്യത്തകർച്ചയടക്കം നിരവധി കാരണങ്ങളുണ്ട് സ്വർണ വിലയിലെ ഈ മുന്നേറ്റത്തിന് പിറകിൽ. ആഭരണ പ്രേമികൾക്ക് ഇത് നിരാശാജനകമായ വാർത്തയാണെങ്കിലും സ്വർണത്തിൽ ഇൻവെസ്റ്റ് ചെയ്തവരെ ഇത് ത്രില്ലടിപ്പിക്കും എന്നുറപ്പാണ്. 0.2% ഉയർന്ന് സ്വർണ്ണവില $2,661.19 ൽ എത്തി നിൽക്കുകയാണ്.
ഇന്ത്യയിലാകട്ടെ 24-കാരറ്റ് സ്വർണ്ണം ഓരോ 10 ഗ്രാമിനും ₹78,340 എന്ന രീതിയിലാണ് ഇപ്പോൾ വിൽക്കപ്പെടുന്നത്. മെഹ്താ ഇക്വിറ്റീസ്-ലെ വൈസ് പ്രെസിഡന്റ്, കൊമോഡിറ്റീസ് രാഹുൽ കാലാന്ത്രിയുടെ വാക്കുകൾ കടമെടുത്താൽ '2025 വർഷം സ്വർണ്ണവില ശക്തമായ തുടക്കവുമായി ആരംഭിച്ചു, തുടർച്ചയായ ജിയോപൊളിറ്റിക്കൽ ഉത്കണ്ഠകളും സാമ്പത്തിക അനിശ്ചിതത്വങ്ങളും സുരക്ഷിത നിക്ഷേപത്തിനുള്ള ആവശ്യം വർദ്ധിപ്പിക്കുന്നു'.

സ്വർണ്ണ വിലയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ
ഡോളറിന്റെ മൂല്യവും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുമാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. 2024 ജനുവരിയില്‍ 46,520 രൂപയായിരുന്നു ഒരു പവന്‍റെ വില. എന്നാല്‍ 2025 ജനുവരി ആയപ്പോഴേക്കും ഇത് 58000 രൂപയിലെത്തി. 2025 ൽ പ്രതീക്ഷകളെ നിലനിര്ത്തിക്കൊണ്ട് താനെ സ്വര്‍ണ വില 60,000 കടക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍.
സ്വർണ്ണ വിലയെ നിയന്ത്രിക്കുന്ന മറ്റൊരു പ്രധാന ഘടകം രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ബന്ധങ്ങളിലും സാമ്രാജ്യത്വ, യുദ്ധം, ഭൂഖണ്ഡീയ പ്രശ്നങ്ങൾ എന്നിവയിൽ വരുന്ന മാറ്റങ്ങളുമാണ്. ഇസ്രായേൽ ഗാസ യുദ്ധമാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം.
2025 സ്വര്‍ണത്തിന് വളരെ നിര്‍ണായകമായ വര്‍ഷമാണെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കുകൂട്ടുന്നത്. ട്രംപ് അധികാരത്തിലെത്തുന്നതും 2 തവണ ഫെഡ് പോളിസി പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയും സ്വര്‍ണവിലയെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. നിലവില്‍ ഉയര്‍ന്ന കടത്തില്‍ പോകുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ട്രംപ് മസ്‌ക് കൂട്ടുകെട്ട് ഉയര്‍ത്തികൊണ്ടുവരുമെന്ന പ്രതീക്ഷയും പലരും പങ്കുവെക്കുന്നുണ്ട്.
കഴിഞ്ഞ 5 വര്‍ഷമായി സ്വർണവില 1700- 2000 ഡോളറില്‍ നിന്നും മാറ്റമില്ലാതെ തുടരുകയായിരുന്നു. പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് അന്താരാഷ്ട്ര സ്വര്‍ണവില 2050 ഡോളര്‍ ലെവലില്‍ നിന്നും കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് 2790 ഡോളര്‍ വരെ കുതിച്ചു കയറിയത്. ലോക സാമ്പത്തിക വിദഗ്ധർ ഒന്നും തന്നെ കണക്ക് കൂട്ടാത്ത ഒരു വളർച്ചയായിരുന്നു ഇത്. ഏകദേശം 38% ത്തോളം ഉയര്‍ച്ചയാണ് അന്തരാഷ്ട്ര വിപണിയില്‍ സ്വര്‍ണം കഴിഞ്ഞ വര്ഷം രേഖപ്പെടുത്തിയത്.
സ്വർണവിലയിൽ ഉണ്ടാകുന്ന ഈ അപ്രതീക്ഷിത ഉയർച്ച ആഭരണ പ്രേമികളെ നിരാശപ്പെടുത്തുകയും അതേസമയം നിക്ഷേപകരെ ആഹ്ളാദിപ്പിക്കുകയും ചെയ്തു. സ്വർണത്തിൽ ഇൻവെസ്റ്റ് ചെയ്തവർ എല്ലാം തന്നെ അപ്രതീക്ഷിത ലാഭമാണ് 2024 ൽ നേടിയെടുത്തത്. ഇതോടെ ഏറ്റവും സുരക്ഷിതമായ ഇൻവെസ്റ്റ്‌മെന്റ് എന്ന രീതിയിലേക്ക് ഇന്ത്യൻ വിപണിയിൽ സ്വർണം മാറുകയും ചെയ്തു. എങ്കിലും വില ഉയർന്നത് ഒരിക്കലും ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ അതിന്റെ വിൽപ്പനയെ ബാധിച്ചിട്ടേയില്ല. നിരവധി ആവശ്യക്കാരാണ് ഇപ്പോഴും ഇന്ത്യയിൽ സ്വർണത്തിനുള്ളത്. വിവാഹം, കുഞ്ഞുങ്ങളുടെ ജനനം, തുടങ്ങി ഇന്ത്യയിൽ നടക്കുന്ന ഒട്ടുമിക്ക ചടങ്ങുകളിലും സ്വർണം ഒരു വലിയ ഘടകമായി നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ സംസ്കാരവുമായി ഇഴുകിച്ചേർന്നത് കൊണ്ട് തന്നെ സ്വർണത്തിന്റെ വില കൂടിയാലും മൂല്യം ഇവിടെ കുറയില്ല.
More From GoodReturns

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications