കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്. രണ്ട് ദിവസത്തിന് ശേഷം സ്വർണ വില പവന് 120 രൂപ ഉയർന്ന് 37800 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4725 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വില പവന് 37880 രൂപയായിരുന്നു. ഒക്ടോബർ 27നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഒക്ടോബര്‍ അഞ്ചിലെ 37,120 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില.
ഇന്ത്യൻ വിപണി
യുഎസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ വിപണികളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.22 ശതമാനം ഇടിഞ്ഞ് 50,953 രൂപയിലെത്തി. വെള്ളി വില കിലോയ്ക്ക് രൂപയായി കുറഞ്ഞു. കഴിഞ്ഞ സെഷനിൽ സ്വർണ്ണം വെള്ളി വിലകൾ ഉയർന്നിരുന്നു.
ആഗോള വിപണി
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതിനാൽ സ്‌പോട്ട് സ്വർണ്ണ വില ഔൺസിന് 1,892.51 ഡോളറായി കുറഞ്ഞു. തിങ്കളാഴ്ച ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ഡോളർ സൂചിക 0.14 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ സെഷനിൽ സ്വർണ വില 1% ഉയർന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില 0.3 ശതമാനം ഇടിഞ്ഞ് 23.97 ഡോളറിലും പ്ലാറ്റിനം വില 0.3 ശതമാനം ഇടിഞ്ഞ് 856.04 ഡോളറിലും പല്ലേഡിയം വില 0.2 ശതമാനം ഉയർന്ന് 2,216.45 ഡോളറിലും എത്തി.
സ്വർണ നിക്ഷേപം
പണപ്പെരുപ്പത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കുമെതിരായ ഒരു വേലിയായിട്ടാണ് സ്വർണ്ണത്തെ നിക്ഷേപകർ കാണുന്നത്. ഈ വർഷം ഇതുവരെ സ്വർണ വില 24 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. യുഎസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടിഎഫ് നിക്ഷേപകർ നിക്ഷേപം തുടർന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഓഹരികൾ 0.14 ശതമാനം ഇടിഞ്ഞ് 1,255.92 ടണ്ണായി. തിങ്കളാഴ്ച 1,257.67 ടണ്ണായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
