കേരളത്തിൽ ഇന്ന് സ്വർണ വില കുതിച്ചുയർന്നു. പവന് 320 രൂപ വർദ്ധിച്ച് 37440 രൂപയാണ് ഇന്നത്തെ സ്വർണ വില. ഒരു ഗ്രാമിന് 4690 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വർണ വില ഡിസംബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 35920 രൂപയാണ്.
ആഭ്യന്തര വില
അടുത്തിടെയുണ്ടായ ഉയർച്ചയ്ക്ക് ശേഷം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. എംസിഎക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചർ നിരക്ക് 10 ഗ്രാമിന് 0.24 ശതമാനം ഇടിഞ്ഞ് 50,270 രൂപയിലെത്തി. വെള്ളി നിരക്ക് 0.6 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 67,882 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 10 ഗ്രാമിന് 1.5 ശതമാനം അഥവാ 750 രൂപ ഉയർന്ന് 50,346 രൂപയായി ഉയർന്നു. വെള്ളി വില കിലോയ്ക്ക് 3.5 ശതമാനം അഥവാ 2,300 രൂപ ഉയർന്നു.
വില കുറയാൻ കാരണം
യുഎസ് ഉത്തേജക ചർച്ചകളിലെ പുരോഗതിയും യുഎസ് ഡോളറിന്റെ ഇടിവും സ്വർണ വിലയുടെ സമീപകാലത്തെ കുതിച്ചുചാട്ടത്തിന് കാരണമായെന്ന് വിശകലന വിദഗ്ധർ പറയുന്നു. സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലകളിൽ നിന്ന് സ്വർണ വില കുത്തനെ ഉയർന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ, സമീപകാലത്തെ കുതിപ്പിന് ശേഷം ഇന്ന് സ്പോട്ട് സ്വർണ വില ഇടിഞ്ഞു. സ്പോട്ട് സ്വർണം ഔൺസിന് 0.2 ശതമാനം ഇടിഞ്ഞ് 1,881.65 ഡോളറിലെത്തി. വെള്ളി വില ഒരു ശതമാനം ഇടിഞ്ഞു. പ്ലാറ്റിനം നിരക്ക് 0.8 ശതമാനം ഇടിഞ്ഞ് 1,035.91 ഡോളറിലെത്തി.
ഇടിഎഫ് നിക്ഷേപം
നിക്ഷേപകരുടെ താൽപര്യം ദുർബലമായതോടെ ഇടിഎഫ് നിക്ഷേപത്തിൽ ഇടിവുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഓഹരികൾ 0.2 ശതമാനം ഇടിഞ്ഞ് 1,167.82 ടണ്ണായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
