എന്നത്തേയും പോലെ തന്നെ സ്വർണ്ണവിലയിൽ ഇന്നും മുന്നേറ്റം. ഒരു ഗ്രാം 22 K സ്വർണത്തിന് ഇന്ന് 15 രൂപയാണ് കൂടിയിരിക്കുന്നത്. അതായത് ഒരു പവന് 120 രൂപയും, 10 ഗ്രാമിന് 150 രൂപയും വർധിച്ചിട്ടുണ്ട്. സ്വർണ്ണവില ഇന്നത്തേത് കണക്കാക്കുകയാണെങ്കിൽ ഒരു ഗ്രാമിന് 7945 രൂപയാണ്. ഒരു പവൻ സ്വർണം വാങ്ങുമ്പോൾ 63560 രൂപയും. സമ്പാദ്യമായി കാണുന്നവർക്ക് സ്വർണം ഒരു മികച്ച നിക്ഷേപമാർഗം ആണെന്ന് അടിവരയിട്ട് തെളിയിക്കുന്നതാണ് കഴിഞ്ഞ കുറെ ദിവസങ്ങളായിട്ടുള്ള സ്വർണ്ണത്തിന്റെ ഈ മുന്നേറ്റം.
24 K സ്വർണ്ണത്തിനാകട്ടെ, 1 ഗ്രാമിന് 16 രൂപ വർദ്ധിച്ചപ്പോൾ ഒരു പവൻ സ്വർണത്തിന് 128 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. 10 ഗ്രാമിലേക്ക് വരുമ്പോൾ ഇത് 160 ലേക്ക് കടക്കുന്നു. അതായത് ഇന്ന് ഒരു ഗ്രാം 24 ക്യാരറ്റ് സ്വർണം വാങ്ങണമെങ്കിൽ 8667 രൂപ ജി എസ് ടിയും ചേർത്ത് നൽകണം. കഴിഞ്ഞദിവസം ഒരു ഗ്രാം സ്വർണത്തിന് 8651 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് ആകട്ടെ 6928 രൂപയും. ദിവസേനയുള്ള പൊന്നിന്റെ ഈ കുതിപ്പ് ആഭരണ പ്രേമികൾക്ക് നിരാശ ഉണ്ടാക്കുന്നതാണ്.
എന്നാൽ രാജ്യാന്തര വിപണിയിൽ ഇന്ന് സ്വർണ വില ഔൺസിന് 2,861.28 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് രാജ്യാന്തര വിപണിയിൽ കുതിച്ചുയർന്ന സ്വർണ വില നേരിയ തോതിൽ ഇപ്പോൾ താഴ്ന്നിരിക്കുകയാണ്. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് സ്വർണത്തിൻ്റെ ഡിമാൻഡിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മാത്രമല്ല 2024ൽ ലോകത്ത് ഏറ്റവുമധികം സ്വർണം വാങ്ങികൂട്ടിയ കേന്ദ്രബാങ്ക് ആർ.ബി.ഐ ആണ് എന്നത് ഇന്ത്യയിലെ സ്വർണ്ണത്തിന്റെ ആവശ്യകതയെ വ്യക്തമാക്കുന്നു.

ഡോളർ ശക്തി പ്രാപിച്ചതും രാജ്യാന്തര സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വർണ വിലയെ ശക്തമാക്കുന്നത്. ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ ഡൊണാൾഡ് ട്രംപ് കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതോടെ ആഗോള തലത്തിൽ വലിയ പ്രതിസന്ധികളാണ് രൂപപ്പെട്ടത്. ഇത് ആഗോള വ്യാപാര യുദ്ധത്തിലേക്കുള്ള വഴിയൊരുക്കുമെന്നാണ് സൂചന. അതിനാൽ തന്നെ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് എല്ലാവരും കണക്കാക്കുന്നത്. അതാണ് സ്വർണ നിക്ഷേപങ്ങളിലേക്ക് വ്യാപകമായി നിക്ഷേപകർ എത്തിച്ചേരാൻ ഇടയായത്. ഡോളർ ശക്തിയാർജ്ജിക്കുന്നതോടെ ഇറക്കുമതിച്ചെലവ് വർധിക്കുന്നു. ഇത് ആഭ്യന്തര വിലയുടെ വർധനവിനും ഇടയാക്കി.
സ്വർണ്ണത്തിലുള്ള നിക്ഷേപം സുരക്ഷിതമോ?
സ്വർണ്ണം പരമ്പരാഗതമായി സുരക്ഷിത നിക്ഷേപ മാർഗം ആയി കണക്കാക്കപ്പെടുന്നു, പക്ഷേ അതിന്റെ സുരക്ഷിതത്വം നിക്ഷേപ തരം, വിപണിയിലെ നിലപാട്, ദീർഘകാല സാധ്യതകൾ എന്നിവയെ ആശ്രയിച്ചിരിക്കും.
More From GoodReturns

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്



Click it and Unblock the Notifications