കേരളത്തിൽ സ്വർണ വില ഇന്ന് ഉയർന്നു. പവന് 500 രൂപ ഉയർന്ന് 36720 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4590 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. ഡിസംബർ ഒന്നിന് സ്വർണ വില പവന് 35920 രൂപയായി കുറഞ്ഞിരുന്നു. എന്നാൽ രണ്ട് ദിവസം കൊണ്ട് സ്വർണ വില 800 രൂപ ഉയർന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില തുടർച്ചയായ മൂന്നാം ദിവസവും ഉയർന്നു. എംസിഎക്‌സിൽ ഫെബ്രുവരി ഫ്യൂച്ചർ വില 10 ഗ്രാമിന് 0.5 ശതമാനം ഉയർന്ന് 49,172 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.55 ശതമാനം ഉയർന്ന് കിലോയ്ക്ക് 63,670 രൂപയിലെത്തി. അമേരിക്കൻ ഡോളറിന്റെ ഇടിവാണ് ഇന്ന് സ്വർണ വിലയെ പിന്തുണച്ചത്.
ആഗോള വിപണി
ആഗോള വിപണികളിൽ സ്‌പോട്ട് സ്വർണ വില ഔൺസിന് 1,830 ഡോളറായി കുറഞ്ഞു . ബ്രിട്ടന്റെ ഫൈസർ കൊവിഡ് വാക്‌സിന് വിതരണ അനുമതി ലഭിച്ചതാണ് വില കുറയാൻ കാരണം. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില 1.2 ശതമാനം ഇടിഞ്ഞ് 23.82 ഡോളറിലും പ്ലാറ്റിനം 0.7 ശതമാനം ഇടിഞ്ഞ് 1,007 ഡോളറിലും പല്ലേഡിയം 0.1 ശതമാനം ഉയർന്ന് 2,401.60 ഡോളറിലും എത്തി.
സ്വർണ വില ഇനി എങ്ങോട്ട്?
സ്വർണ വില സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നാണ് ഇപ്പോൾ കുതിച്ചുയരുന്നത്. എന്നിരുന്നാലും, ഇടിഎഫ് വാങ്ങൽ വർദ്ധിക്കുകയോ ഉത്തേജക നടപടികൾ ലഭിക്കാതിരിക്കുകയും ചെയ്താൽ സ്വർണ്ണത്തിന്റെ സ്ഥിരമായ വീണ്ടെടുക്കൽ സാധ്യമല്ല.
ബിറ്റ്കോയിൻ പ്രതീക്ഷകൾ
ബിറ്റ്കോയിന്‍ മൂല്യം കുതിച്ചുയരുന്നത് സ്വര്‍ണ വിപണിയെ ബാധിക്കുമോ എന്ന രീതിയിലും ചില ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഇക്കാലമത്രയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഏറ്റവും അധികം നിക്ഷേപമെത്തിയിരുന്നത് സ്വര്‍ണത്തില്‍ ആയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
