ക്രിസ്മസിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുതിച്ചുയർന്നു. പവന് 160 രൂപ വർദ്ധിച്ച് 28600 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 3575 രൂപയാണ് ഇന്നത്തെ നിരക്ക്. ഡിസംബറിലെ ഏറ്റവും ഉയർന്ന വില പവന് 28640 രൂപയാണ്. ഡിസംബർ നാലിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഡിസംബർ 13ന് രേഖപ്പെടുത്തിയ 28000 രൂപയാണ്.
ഒരാഴ്ച്ചയ്ക്ക് ശേഷമാണ് കേരളത്തിൽ ഇന്നലെ സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയത്. പവന് 80 രൂപ വർദ്ധിച്ച് 28440 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. അടുത്ത ദിവസങ്ങളിൽ സ്വർണ വില കുത്തനെ ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കിയിരുന്നു. എന്നാൽ ചൈനയും യുഎസും ഉടൻ വ്യാപാര കരാർ ഒപ്പിട്ടാൽ സ്വർണ വില കുറയാനും സാധ്യതയുണ്ട്. യുഎസും ചൈനയും തങ്ങളുടെ പ്രാരംഭ വ്യാപാര കരാറിൽ ഉടൻ ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു.

ഇന്ത്യയിൽ, ഈ വർഷം സ്വർണ വില കുതിച്ചുയർന്നിരുന്നു. ആഗോള നിരക്കിന്റെ വർദ്ധനവും ഇറക്കുമതി തീരുവ വർദ്ധിച്ചതുമാണ് വില ഉയരാൻ കാരണം. ഈ വർഷം ഇതുവരെ സ്വർണ്ണ വില 20% വരെ ഉയർന്നിട്ടുണ്ട്, സെപ്റ്റംബറിലാണ് വില ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്. 10 ഗ്രാമിന് 40,000 രൂപ വരെ വില ഉയർന്നിരുന്നു.
വില ഉയർന്നതോടെ ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറഞ്ഞു. വിൽപ്പന വർദ്ധിപ്പിക്കാൽ വ്യാപാരികൾ ഈ ആഴ്ച ഔദ്യോഗിക ആഭ്യന്തര വിലയേക്കാൾ കിഴിവ് വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
