കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്. പവന് 200 രൂപയാണ് ഇന്ന് വർദ്ധിച്ചിരിക്കുന്നത്. ഇരു പവന്റെ ഇന്നത്തെ വില 28520 രൂപയാണ്. ഗ്രാമിന് 3565 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 28320 രൂപയായിരുന്നു വില. നവംബറിലെ ഏറ്റവും ഉയർന്ന വില 28800 രൂപയാണ്. നവംബർ ഒന്ന് മുതൽ മൂന്ന് വരെയാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
എംസ്എക്സിലെ വില
ഇന്നലെ കുത്തനെ ഉയർത്തിയതിന് ശേഷം ഇന്ത്യയിൽ സ്വർണ വില ഫ്യൂച്ചർ വില ഇന്ന് ഇടിഞ്ഞു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചർ കരാറുകളുടെ വില 0.11 ശതമാനം ഇടിഞ്ഞ് 38,187 രൂപയിലെത്തി. ഇന്നലെ സ്വർണ വില 0.65 ശതമാനം ഉയർന്നു. വെള്ളി വിലയിലും ഇന്ന് കുറഞ്ഞു. എംസിഎക്‌സിൽ വെള്ളി വില 0.07 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 44,654 രൂപയിലെത്തി.
ആഗോള വിപണി
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ഇടപാടിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ ആഗോള വിപണിയിൽ സ്വർണ വില ഇന്ന് രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് ഉയർന്നു. സ്‌പോട്ട് സ്വർണം വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 1,473.04 ഡോളറിലെത്തി. നവംബർ 7 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. വെള്ളി വിലയും 0.2 ശതമാനം ഉയർന്ന് 17.05 ഡോളറിലെത്തി.
ഏറ്റവും ഉയർന്ന വില
സെപ്റ്റംബർ തുടക്കത്തിലെ വിലയേക്കാൾ 10 ഗ്രാമിന് 2,000 രൂപയാണ് സ്വർണത്തിന് കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്. സെപ്റ്റംബറിൽ 10 ഗ്രാമിന് റെക്കോർഡ് വിലയായ 40,000 രൂപ വരെ വില ഉയർന്നിരുന്നു. ആഗോള വിപണിയിൽ സെപ്റ്റംബർ തുടക്കത്തിൽ സ്വർണം ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,550 ഡോളർ രേഖപ്പെടുത്തിയിരുന്നു.
യുഎസ് - ചൈന വ്യാപാര യുദ്ധം
ചൈന-യുഎസ് വ്യാപാര യുദ്ധത്തിലെ അനിശ്ചിതത്വത്തെ തുടർന്ന് ഈ വർഷം സ്വർണ വില 14% ഉയർന്നു. യുഎസ്-ചൈന വ്യാപാര വ്യാപാരം ഉടൻ അവസാനിക്കുമെന്ന് കരുതുന്നില്ലെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. അതിനാൽ സ്വർണ വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
