സ്വർണവിലയിൽ ഏറെ നാളത്തെ താഴ്ചയ്ക്ക് ശേഷം ഇന്ന് ഉയർച്ച. കൂടുതൽ ഒന്നും അധികരിച്ചില്ലെങ്കിലും സ്വർണം ഒന്ന് തലപൊക്കി വെച്ചെന്ന് പറയാം. ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. പവന് 80 രൂപയും അധികരിച്ചിട്ടുണ്ട്. ഇതോടെ ഇന്നത്തെ സ്വർണവില ഒരു പവന് ₹65,560 എന്ന നിലയിൽ എത്തി. കഴിഞ്ഞദിവസം ഇത് ₹65,480 ആയിരുന്നു. കുറഞ്ഞ വില മാത്രം വർധിച്ചത് കൊണ്ട് തന്നെ ആഭരണ പ്രേമികൾക്ക് കഴിഞ്ഞ ദിവസത്തെ ആനന്ദം ഇന്നും തുടരാം.

22k സ്വർണത്തിന്റെ ഇന്നത്തെ വില
ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില ₹8,195 ആണ് കഴിഞ്ഞ ദിവസം ഇത് ₹8,185 ആയിരുന്നു. ₹10 രൂപയാണ് ഇവിടെ കൂടിയത്. 8 ഗ്രാം സ്വർണത്തിനാകട്ടെ ₹65,560 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഇത് ₹65,480 ആയിരുന്നു ₹80 രൂപയാണ് ഇവിടെ വർധിച്ചിരിക്കുന്നത്.
18 k സ്വർണ്ണത്തിന്റെ ഇന്നത്തെ വില
18k സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1 ഗ്രാമിന് ₹6,705 രൂപയാണ് ഇന്ന്. കഴിഞ്ഞദിവസം ഇത് ₹6,697 ആയിരുന്നു. അതായത് ₹8 രൂപയാണ് ഇവിടെ വർധിച്ചിരിക്കുന്നത്. ഇനി 8 ഗ്രാം സ്വര്ണത്തിലേക്ക് വന്നാൽ ₹53,640 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ഇത് ₹53,576 രൂപയായിരുന്നു.₹64 രൂപയാണ് ഇവിടെ വർധിച്ചിരിക്കുന്നത്.10 ഗ്രാമ സ്വർണത്തിന് ഇന്നത്തെ വില ₹67,050 രൂപയാണ്. കഴിഞ്ഞദിവസം ഇത് ₹66,970 രൂപയായിരുന്നു. ₹80 രൂപയാണ് ഇവിടെ വർധിച്ചിരിക്കുന്നത്. 100 ഗ്രാം സ്വർണത്തിന്റെ വില ₹6,70,500 രൂപയാണ് ഇന്ന്. കഴിഞ്ഞദിവസം ഇത് ₹6,69,700 ആയിരുന്നു ₹800 രൂപയാണ് ഇവിടെ വർധിച്ചത്.
സ്വർണ്ണവില തുടർച്ചയായി കുറയുന്നതിൽ, രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കിലെ മാറ്റം, ട്രംപിന്റെ ട്രേഡ് വാർ എന്നിവയാണ് സ്വാധീനം ചെലുത്തുന്നത്. ലോകമെമ്പാടുമുള്ള സ്വർണ്ണവും വെള്ളിയും സംബന്ധിച്ച ആകെ ആവശ്യവും വില മാറ്റങ്ങളിൽ നിർണായകമായ പങ്ക് വഹിക്കുന്നു. എന്തായാലും നിലവിൽ സ്വര്ണത്തോളം മികച്ച ഒരു സമ്പാദ്യം ഇന്ത്യയിൽ ഇല്ല എന്നത് കൊണ്ട് തന്നെ വാങ്ങാൻ കഴിയുന്നവർ തീർച്ചയായും ഈ വിലക്കുറവ് മുതലാക്കുക.
സ്വർണവില വരും ദിവസങ്ങളിൽ വർധിക്കാൻ തന്നെയാണ് സാധ്യത. കുറേനാളത്തെ ട്രെൻഡിങ് അനുസരിച്ച് സ്വർണം ഏറ്റവും വലിയ സമ്പാദ്യ മാർഗമായി മാറാനാണ് സാധ്യത. അതുകൊണ്ട് തന്നെ വരും കാലങ്ങളിൽ മികച്ച സമ്പത്ത് ആഗ്രഹിക്കുന്നവർ സ്വര്ണത്തിലുള്ള നിക്ഷേപം വർധിപ്പിച്ചാൽ ഗുണകരമാകും. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ്ണത്തിന്റെ വിലയിൽ ഉണ്ടാകുന്ന കുറവ് നിക്ഷേപകരെ ആശങ്കയിൽ ആക്കുന്നുണ്ടെങ്കിലും പ്രതീക്ഷ കൈവിടേണ്ട എന്ന് തന്നെയാണ് പൂർവ്വകാലം വ്യക്തമാക്കുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications