വെള്ളിയാഴ്ച സ്പോട്ട് സ്വര്‍ണ്ണം 1.2 ശതമാനം ഉയര്‍ന്ന് 4979.49 ഡോളറിലെത്തി. ഏപ്രിലില്‍ അവസാനിക്കുന്ന യുഎസ് ഗോള്‍ഡ് അവധി 1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4998.30 ഡോളറിലാണുള്ളത്. കഴിഞ്ഞയാഴ്ചയില്‍ ഏതാണ്ട് 3 ശതമാനം ഇടിഞ്ഞതിന് ശേഷമാണ് ഈ ഉയര്‍ത്തെഴുന്നേല്‍പ്പ്.

സ്പോട്ട് വെള്ളി 4.6 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 78.59 ഡോളറയാപ്പോള് സ്പോട്ട് പ്ലാറ്റിനം 1.7 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2033.99 ഡോളര്‍. യുഎസ് പണപ്പെരുപ്പ ഡാറ്റ പുറത്തുവരാനിരിക്കെയാണ് അമൂല്യലോഹങ്ങളിലെ ഉയര്‍ച്ച.
സ്വര്‍ണ്ണം തിളങ്ങുന്നു-കാരണങ്ങള്‍
യുഎസില്‍ വിലക്കയറ്റം തുടരുമെന്നും യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകുമെന്നും വിപണി പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷയാണ് സ്വര്‍ണ്ണ, വെള്ളി വിലകളില്‍ പ്രതിഫലിച്ചത്. ഫെഡ് റിസര്‍വ് ജൂണില്‍ 25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കലിന് തയ്യാറാകുന്ന പക്ഷം ബോണ്ട് ആകര്‍ഷകമല്ലാതാകുകയും സ്വര്‍ണ്ണം, വെള്ളി എന്നിവ സുരക്ഷിത നിക്ഷേപമാകുകയും ചെയ്യും. ഇതോടെ ഇരു ലോഹങ്ങളുടേയും വിലയില്‍ വര്‍ദ്ധനവ് പ്രകടമാകും. സ്വര്‍ണ്ണം പലിശ നല്‍കാത്ത നിക്ഷേപമായതിനാല്‍ അതിന്റെ മാറ്റ് കുറയുന്നില്ല.
വിലയിടിവിന്റെ കാരണങ്ങള്‍
കഴിഞ്ഞയാഴ്ച, സ്വര്‍ണ്ണത്തില്‍ ദൃശ്യമായ വിലയിടിവ് പലിശ നിരക്കുമായി ബന്ധപ്പെട്ടതാണ്. യുഎസ് തൊഴില്‍ വിപണി ശക്തിപ്പെട്ടത്, ഫെഡ് റിസര്‍വ് നിരക്ക് അതേപടി നിലനിര്‍ത്താനുള്ള സാധ്യത കൂട്ടി. ഇതോടെ സ്വര്‍ണ്ണവില ഇടിഞ്ഞു. കൂടാതെ ആപ്പിള്‍ പോലുള്ള സാങ്കേതിക മേഖല കമ്പനികളുടെ കുറഞ്ഞ മാര്‍ജിനുകള്‍ ഓഹരി വിലയുടെ തിളക്കം കുറച്ചിട്ടുണ്ട്.
ഇന്ത്യയില്‍ വിലയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണ്ണത്തില്‍ നിന്നും നിക്ഷേപകരെ അകറ്റുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം



Click it and Unblock the Notifications