ഇന്ത്യയിൽ സ്വർണ വില കുറയുന്നു. ദീർഘനാളായി കുതിപ്പ് തുടർന്ന സ്വർണ വിലയിലാണ് ഇന്നും നേരിയ ഇടിവുണ്ടായത്. ഇന്നത്തെ വിലക്കുറവ് ചെറുതാണെങ്കിലും സ്വർണം വാങ്ങുന്നവർക്ക് നേരിയ ആശ്വാസമുണ്ട്. ഇന്ത്യയിൽ ഉത്സവ സീസൺ ആരംഭിക്കുകയാണ്. നവരാത്രി ആഘോഷങ്ങളും, ദീപാവലിയുമെല്ലാം വരാനിരിക്കുന്നു. അതിനാൽ തന്നെ വരും ദിവസങ്ങളിൽ സ്വർണ വില കുതിച്ചുയരാൻ സാധ്യത കൂടുതലാണ്.
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായിരിക്കും സ്വർണ വില അതിൻ്റെ ഏറ്റവും ഉയരത്തിലേക്ക് എത്താൻ സാധ്യത കൂടുതൽ. ഈ സമയത്ത് വിവാഹം, ഉത്സവം തുടങ്ങിയ ആഘോഷങ്ങൾക്കായി തയ്യാറെടുക്കുന്നവർക്ക് വലിയ തിരിച്ചടിയാവും.
2025 സെപ്റ്റംബർ 17 ന് നടക്കാനിരിക്കുന്ന ഫെഡറൽ റിസർവിൻ്റെ പണനയം പ്രഖ്യാപനം നിർണ്ണായകമായിരിക്കും. കാരണം ഇത്തവണ യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന് പ്രഖ്യാപിച്ചതിനാൽ ലോകം മുഴുവൻ ഇതിനായി കാത്തിരിക്കുകയാണ്. സെപ്റ്റംബർ 17 ബുധനാഴ്ച, ഇന്ത്യൻ സമയം വൈകുന്നേരമാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പണനയം പ്രഖ്യാപിക്കുന്നത്.

ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 11 രൂപ കുറഞ്ഞ് 11,106 രൂപയിലെത്തി. ഒരു പവൻ്റെ വില 88 രൂപ കുറഞ്ഞ് 88,848 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 110 രൂപ കുറഞ്ഞ് 1,11,060 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 1,100 രൂപ കുറഞ്ഞ് 11,10,600 രൂപയായി.
22 കാരറ്റ് സ്വർണം ഒരു ഗ്രാമിൻ്റെ വില 10 രൂപ കുറഞ്ഞ് 10,180 രൂപയായി. ഒരു പവൻ്റെ വില 80 രൂപ കുറഞ്ഞ് 81,440 രൂപയായി. 10 ഗ്രാമിൻ്റെ വില 100 രൂപ കുറഞ്ഞ് 1,01,800 രൂപയായി. 100 ഗ്രാമിന്റെ വില 1,000 രൂപ കുറഞ്ഞ് 10,18,000 രൂപയായി.
18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് വില 8 രൂപ കുറഞ്ഞ് 8329 രൂപയായി. ഒരു പവന് 64 രൂപ കുറഞ്ഞ് 66,632 രൂപയായി. 10 ഗ്രാമിന് 80 രൂപ കുറഞ്ഞ് 83,290 രൂപയും, 100 ഗ്രാമിന് 800 രൂപ കുറഞ്ഞ് 8,32,900 രൂപയുമായി കുറഞ്ഞിട്ടുണ്ട്.
എംസിഎക്സ് സ്വർണം, വെള്ളി വിലകൾ
ഒക്ടോബർ 3 ന് കാലാവധി പൂർത്തിയാകുന്ന എംസിഎക്സിൽ സ്വർണ ഫ്യൂച്ചേഴ്‌സ് വില ഇന്ന് രാവിലെ 0.13% കുറഞ്ഞ് 1,09,231 രൂപയിലെത്തി. മാത്രമല്ല ഡിസംബർ 5 ന് കാലാവധി പൂർത്തിയാകുന്ന വെള്ളി ഫ്യൂച്ചേഴ്‌സ് വില 0.01% ഉയർന്ന് 1,28,848 രൂപയിലെത്തി.
ഇന്ത്യയിലെ ഇന്നത്തെ വെള്ളി വിലകൾ കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുന്നു. അതിനാൽ ഒരു കിലോ വെള്ളി ലോഹത്തിന് 1,33,000 രൂപയാണ് വില. അതേസമയം, 100 ഗ്രാം വെള്ളിക്ക് ഇന്ത്യയിൽ 13,300 രൂപയാണ് വില.
അറിയിപ്പ്:
ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications