സംസ്ഥാനത്ത് സ്വർണ വില ഇന്നും കുതിച്ചുയർന്നു. പവന് 200 രൂപ വർദ്ധിച്ച് 28920 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3615 രൂപയാണ് ഇന്നത്തെ നിരക്ക്. സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കിന് ശേഷമുള്ള ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. കഴിഞ്ഞ ആഴ്ച്ച 17-ാം തിയതി മുതൽ തുടർച്ചയായ ആറു ദിവസങ്ങളിൽ സ്വർണ വിലയിൽ മാറ്റമില്ലാതെ 28,360 രൂപയിൽ തുടർന്നിരുന്നു. പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു.
കഴിഞ്ഞ മാസത്തെ വില
നവംബറിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണ വില പവന് 28,800 രൂപയായിരുന്നു. നവംബർ ഒന്നിനാണ് സ്വർണ വില 28,800 രൂപ എന്ന നിലവാരത്തിൽ എത്തിയത്. നവംബർ 2,3 തിയതികളിലും ഇതേ നിരക്കിലായിരുന്നു സ്വർണ വ്യാപാരം. നവംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 28200 രൂപയാണ്.
എംസിഎക്സിലെ വില
എംസിഎക്സിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.11 ശതമാനം ഉയർന്ന് 38,926 രൂപയിലെത്തി, തുടർച്ചയായ നാലാം ദിവസവും സ്വർണ വില ഉയർന്നിരിക്കുകയാണ്. എംസിഎക്സിൽ സിൽവർ ഫ്യൂച്ചേഴ്സ് വില 0.2 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 46,740 രൂപയിലെത്തി. വെറും മൂന്ന് ദിവസത്തിനുള്ളിൽ വെള്ളിയ്ക്ക് ഒരു കിലോയ്ക്ക് 1,700 രൂപ വരെ വില ഉയർന്നു.
ആഗോള വിപണി
ആഗോള വിപണികളിൽ സ്പോട്ട് സ്വർണം ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 1,509.56 ഡോളറിലെത്തി. ഈ ആഴ്ചയിൽ സ്വർണ വില 2% ഉയർന്നു. വെള്ളി ഔൺസിന് 17.88 ഡോളറിലെത്തി.
വില വർദ്ധനവ്
യുഎസും ചൈനയും തമ്മിലുള്ള 17 മാസത്തെ താരിഫ് യുദ്ധത്തിലൂടെ ഈ വർഷം ഇതുവരെ സ്വർണ വില 18 ശതമാനം ഉയർന്നു. മറ്റ് വിലയേറിയ ലോഹങ്ങൾക്കും വില കുത്തനെ ഉയർന്നു. പല്ലേഡിയം കഴിഞ്ഞയാഴ്ച ഔൺസിന് 2,000.35 ഡോളറിലെത്തി. ഈ വർഷം പല്ലേഡിയം 50 ശതമാനം ഉയർന്നു. 2019 ൽ പ്ലാറ്റിനം 20% നേട്ടം കൈവരിച്ചു.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
