സംസ്ഥാനത്ത് സ്വർണ വില കത്തിക്കയറുന്നു. പവന് 520 രൂപ വർദ്ധിച്ച് എക്കാലത്തെയും റെക്കോർഡ് വിലയായ 30200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,775 രൂപയാണ് ഇന്നത്തെ നിരക്ക്. പുതുവർഷം ആരംഭിച്ച് വെറും ആറു ദിവസത്തിനുള്ളിൽ സ്വർണ വില 1200 രൂപ വർദ്ധിച്ചു. ജനുവരിയിലെ നിലവിലെ ഏറ്റവും കുറഞ്ഞ വില 29000 രൂപയാണ്. ജനുവരി ഒന്നിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു.
യുഎസ്-ഇറാൻ സംഘർഷവും സ്വർണ വിലയും
യുഎസ്-ഇറാൻ സംഘർഷങ്ങൾക്കിടയിൽ ആഗോള നിരക്ക് ഉയരുന്നതിന്റെ ഫലമായാണ് ഇന്ത്യയിൽ സ്വർണ്ണ വില പുതിയ ഉയരങ്ങളിലെത്തിയത്. എംസിഎക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചർ വില 2.3 ശതമാനം അഥവാ 918 രൂപ ഉയർന്ന് 10 ഗ്രാമിന് 41,030 രൂപയിലെത്തി. വെള്ളിയാഴ്ച സ്വർണ്ണ വില 10 ഗ്രാമിന് 2% അഥവാ 850 രൂപ ഉയർന്നിരുന്നു. യുഎസ്-ഇറാൻ സംഘർഷ ആശങ്കകളെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വില ഒരു ഗ്രാമിന് 1,800 രൂപയാണ് ഉയർന്നത്.
വെള്ളി വില
വെള്ളി നിരക്കും ഇന്ന് കുത്തനെ ഉയർന്നു. എംസിഎക്സ് സിൽവർ ഫ്യൂച്ചർ വില 2% അഥവാ 947 രൂപ ഉയർന്ന് കിലോയ്ക്ക് 48,474 രൂപയിലെത്തി. ആഗോള എണ്ണവില കുതിച്ചുയർന്നതിനെത്തുടർന്ന് ഇന്ത്യൻ രൂപ ഇന്ന് യുഎസ് ഡോളറിന് എതിരെ 72 ഡോളറിനു താഴെയായി.
സുരക്ഷിത നിക്ഷേപം
മിഡിൽ ഈസ്റ്റ് പിരിമുറുക്കങ്ങൾക്കിടയിൽ സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നതിനെ തുടർന്നാണ് സ്വർണ വില കുത്തനെ ഉയരുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 2019 ലെ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ഒരു വർഷം മുമ്പത്തേതിൽ നിന്ന് 12% കുറഞ്ഞ് ഏറ്റവും താഴ്ന്ന നിലയിലെത്തി. പ്രാദേശിക വിലകൾ റെക്കോർഡ് ഉയരത്തിലെത്തിയതിനെത്തുടർന്ന് 2019 രണ്ടാം പകുതിയിൽ റീട്ടെയിൽ വാങ്ങലിൽ ഇടിവുണ്ടായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ആഗോള വിപണി
ആഗോള വിപണിയിൽ ഇന്ന് സ്വർണ വില 1.5 ശതമാനം ഉയർന്ന് ഔൺസിന് 1,579.55 ഡോളറിലെത്തി. ഇത് ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണ്. ഇറാഖിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ഉന്നത കമാൻഡർ കാസെം സൊലൈമാനിയെ കൊലപ്പെടുത്തിയതിനെത്തുടർന്നാണ് വെള്ളിയാഴ്ച വില കുത്തനെ ഉയർന്നത്. മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ ആശങ്കകൾ വർദ്ധിച്ചതാണ് വില ഉയരാൻ കാരണം.
പെട്ടെന്നുള്ള വിലക്കയറ്റം
ഇന്ത്യയിൽ, വിലക്കയറ്റം ആവശ്യകതയെ ബാധിച്ചതിനാൽ ഭൌതിക സ്വർണ്ണ വാങ്ങൽ കുറഞ്ഞു. കഴിഞ്ഞയാഴ്ച ഔദ്യോഗിക ആഭ്യന്തര വിലയേക്കാൾ 13 ഡോളർ വരെ കിഴിവാണ് ഡീലർമാർ വാഗ്ദാനം ചെയ്തിരുന്നത്. ഇന്ത്യയിലെ ആഭ്യന്തര സ്വർണ വിലയിൽ 12.5% ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. പെട്ടെന്നുള്ള വിലക്കയറ്റം എല്ലാവരേയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണെന്ന് സ്വർണ്ണ വ്യാപാരികൾ പറയുന്നു.
ഇറക്കുമതി കുറഞ്ഞു
ആഭ്യന്തര വിലയിലുണ്ടായ വർദ്ധനവ് ഡിമാൻഡിനെ ബാധിച്ചതിനാൽ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി ഒരു വർഷം മുമ്പത്തേതിനേക്കാൾ 12 ശതമാനം ഇടിഞ്ഞു. മൂന്നുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ആഭ്യന്തര വിപണിയിൽ കഴിഞ്ഞ വർഷം സ്വർണ വില 25 ശതമാനം ഉയർന്നിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications