കല്യാണം അടുത്തോ, സ്വർണം വാങ്ങാൻ ഈ രീതി പ്രയോഗിക്കൂ, ലക്ഷങ്ങൾ ലാഭിക്കാം
ഐഎസ്ആഒ വിട്ട റോക്കറ്റിന്‍റെ വേഗത പോലെയാണ് കഴിഞ്ഞ 15 വർഷത്തിനിടയിലെ സ്വർണത്തിന്‍റെ വില വർദ്ധനവ്. 2011 ഓഗസ്റ്റിലാണ് കേരളത്തിൽ ആദ്യമായി പവന്‍റെ വില 20,000 രൂപ കടക്കുന്നത്. എന്നാൽ പിന്നീടുള്ള 8 വർഷത്തോളം വിലയിൽ വലിയ കുതിപ്പ് നടത്താൻ സ്വർണത്തിന് സാധിച്ചില്ല. പവന്‍റെ വില 25,000 രൂപ തൊടുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു.
2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.2025 ജനുവരി 22 ന് പവൻ വില 60,000 പിന്നിട്ടു. പിന്ന് കുതിച്ചും കിതച്ചും കേരളത്തിലെ സ്വർണവില 75000 രൂപ തൊട്ടു. അതായത് ആറ് വർഷം കൊണ്ട് 50,000 രൂപയാണ് പവന് കൂടിയത്.
ഒരു പവൻ വാങ്ങാൻ എത്ര രൂപ നൽകണം..?
ഒരുപവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ 74,320 രൂപയാണ്. എന്നാൽ സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 80,000 രൂപയ്ക്ക് മുകളിൽ നൽകണം.
ചിങ്ങമാസം വരുന്നതോടെ കേരളത്തിൽ വീണ്ടും കല്യാണ സീസൺ ആരംഭിക്കും. സ്വർണവില വരും ദിവസങ്ങളിൽ മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ വിവാഹ ആവശ്യത്തിനായി സ്വർണം വാങ്ങുന്നവരുടെ കീശ കാലിയാകും എന്ന് ഉറപ്പാണ്. എന്നാൽ കൃത്യമായ കണക്ക് കൂട്ടലും ധാരണയും ഉണ്ടെങ്കിൽ സ്വർണം വാങ്ങുമ്പോൾ പണം ലാഭിക്കാൻ സാധിക്കും. അതിനുള്ള വഴി എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.

2. 18 കാരറ്റ് സ്വർണം
916 (22 കാരറ്റ്) ആഭരണത്തിനു പകരം പുതിയ ട്രെൻഡായ 18 കാരറ്റ് ആഭരണങ്ങൾ വാങ്ങുക എന്നതാണ് ഒരു മാർഗം. അതിലൂടെ പണം ലാഭിക്കാൻ സാധിക്കും. എങ്ങനെ എന്ന് നോക്കാം. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 7601 രൂപയാണ് വില. അതായത് പവന് 60,808 രൂപ. 10 പവൻ വാങ്ങുമ്പോൾ പണിക്കൂലിയും (20 ശതമാനം എന്ന് കണക്കാക്കാം) നികുതിയും (3 ശതമാനം) ഉൾപ്പെടെ നൽകേണ്ടി വരും. 20 ശതമാനം പണിക്കൂലി എന്നത് 1,21,610 രൂപയും 3 ശതമാനം നികുതി എന്നത്1825 രൂപയുമാണ്. അതായത്, 10 പവൻ വാങ്ങാൻ 22 കാരറ്റിനു നൽകേണ്ടി വരുന്ന തുക 7,31,515 രൂപയായിരിക്കും.
ഇനി 10 പവൻ 22 കാരറ്റ് സ്വർണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഏകദേശം 8,94,070 രൂപ നൽകണം. അതായത് നിങ്ങൾ 10 പവൻ 18 കാരറ്റ് സ്വർണാഭരണം വാങ്ങുമ്പോൾ 1,62,555 രൂപ ലാഭിക്കാൻ സാധിക്കും.
മാറ്റ് കുറയുമെന്ന ഭയം വേണ്ട
18 പവൻ സ്വർണം വാങ്ങുമ്പോൾ മാറ്റ് കുറയുമെന്ന ഭയം വേണ്ട. 18 കാരറ്റ് ആഭരണങ്ങൾ അത്യാകർഷക ഡിസൈനുകളിൽ ലഭ്യമാണ്. ആവശ്യത്തിന് ചെമ്പ് ചേർത്തുണ്ടാക്കുന്നതിനാൽ 22 കാരറ്റ് ആഭരണങ്ങളെ അപേക്ഷിച്ച് കേടുപറ്റാനുള്ള സാധ്യതയും കുറവാണ്. ഇന് അത്യാവശ്യത്തിന് പണയം വെയ്ക്കാനും ബുദ്ധിമുട്ടില്ല. കാരണം ഇപ്പോൾ 18 കാരറ്റ് പണയമായി സ്വീകരിച്ച് വായ്പയും നൽകിത്തുടങ്ങിയിട്ടുണ്ട്. വേണമെങ്കിൽ വിൽക്കുകയും ചെയ്യാം.
3. പണിക്കൂലിയിലെ ഓഫർ
സ്വർണവില വർധനയുടെ ആഘാതം കൂട്ടുന്നത് പണിക്കൂലിയാണ്. സ്വർണവില കൂടുമ്പോൾ പണിക്കൂലിയും കൂടും. കാരണം ആഭരണവിലയുടെ നിശ്ചിത ശതമാനമാണ് പണിക്കൂലി. അതുകൊണ്ടുതന്നെ വില ഉയർന്നതോടെ പല ജ്വല്ലറികളും പണിക്കൂലിയിൽ വലിയ ഓഫർ നൽകുന്നുണ്ട്. ആ ഓഫറുകൾ താരതമ്യം ചെയ്ത് കുറഞ്ഞ പണിക്കൂലിയിൽ സ്വർണാഭരണങ്ങൾ നൽകുന്ന ജ്വല്ലറി തിരഞ്ഞെടുക്കുന്നതും പണം ലാഭിക്കാനുള്ള വഴിയാണ്.


Click it and Unblock the Notifications


